മഹാരാഷ്ട്രയിലെ ഗട്ചിറോലിയില്‍ ഏറ്റുമുട്ടല്‍, 14 നക്‌സലുകളെ വധിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ ഗട്ചിറോലി ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ പോലീസ് 14 നക്‌സലേറ്റുകളെ വധിച്ചു. ഗട്ചിറോലിയിലെ ബോറിയാ വനത്തില്‍ ഇന്ന് രാവിലെ 9.30ഓടെയാണ് പോലീസും നക്‌സലുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.

ഏറ്റുമുട്ടലില്‍ മുതിര്‍ന്ന നക്‌സലുകളായ സിനു, സായ്‌നാഥ് എന്നിവര്‍ അടക്കമുളളവരാണ് കൊല്ലപ്പെട്ടത്. ഡിവിഷണല്‍ കമ്മിറ്റിം അംഗങ്ങളാണ് ഇരുവരും. വനത്തിനുള്ളില്‍ നക്‌സലുകള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ തെരച്ചിലിനിടെ നക്‌സലുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നു പോലീസ് ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

കൊല്ലപ്പെട്ട 14 പേരുടേയും മൃതദേഹം പൊലീസ് കണ്ടെത്തി. ഇതില്‍ എത്ര പേരാണ് സ്ത്രീകളെന്ന് വ്യക്തമായിട്ടില്ല. ഈ വര്‍ഷം കൊല്ലപ്പെട്ട 17 മാവോയിസ്റ്റുകളില്‍ സീനുവിനേയും സായിനാഥിനേയും കൂടാതെ മറ്റൊരു ഡിവിഷണല്‍ കമ്മിറ്റി അംഗം കൂടി കൊല്ലപ്പെട്ടിരുന്നു. ഏപ്രില്‍ 3ന് ദക്ഷിണ ഗാട്ചിറോലി ഡിവിഷണല്‍ കമ്മിറ്റി അംഗമായ ഷിറോഞ്ച രാഹുല്‍ കൊല്ലപ്പെട്ടിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7