അഹമ്മദാബാദ്: 100 കോടിയുടെ ബിസിനസും കുടുംബത്തെയും ഉപേക്ഷിച്ച് ജൈന സന്യാസിയാകാന്‍ 24കാരന്‍. ജൈന കുടുംബത്തില്‍ നിന്നുള്ള മോക്ഷേഷ് സേത്താണ് കരിയറും കുടുംബവും ബിസിനസുമെല്ലാം ഉപേക്ഷിച്ച് സന്യാസജീവിതത്തിലേക്ക് കടക്കുന്നത്.
ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയ മോക്ഷേഷ് ആണ് കഴിഞ്ഞ രണ്ട് വര്‍ഷമായി കുടുംബ ബിസിനസ് നോക്കിനടത്തിയിരുന്നത്. ഗാന്ധിനഗറില്‍ വെച്ച് ഇന്ന് നടക്കുന്ന ദീക്ഷ സ്വീകരിക്കുന്ന ചടങ്ങോടെ മോക്ഷേഷ് ലൗകിക സുഖങ്ങളെല്ലാം ത്യജിച്ച് ജൈന സന്യാസിയായി മാറും.
മുംബൈയില്‍ ബിസിനസുകാരനായ സന്ദീപ് സേത്തിന്റെ മൂത്ത മകനാണ് മോക്ഷേഷ്. കരുണാപ്രേം വിജയ്ജി എന്നാണ് ഇനി മുതല്‍ മോക്ഷേഷ് അറിയപ്പെടുക.
ഗുജറാത്തിലെ ബനാസ്‌കന്ദ ജില്ലയിലെ ദീസയില്‍ നിന്നുള്ളവരാണ് മോക്ഷേഷും കുടുംബവും. മുംബൈയില്‍ സ്ഥിരതാമസക്കാരാണ് ഇവരിപ്പോള്‍. അലുമിനിയം ബിസിനസാണ് ഇവരുടെ കുടുംബത്തിന്. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയതോടെ ബിസിനസ് നോക്കിനടത്തിയിരുന്നത് മോക്ഷേഷ് ആയിരുന്നു.
കഴിഞ്ഞ ദിവസം സൂറത്തില്‍ നിന്നുള്ള 12കാരന്‍ ഭവ്യ ഷായും ജൈന സന്യാസം സ്വീകരിച്ചിരുന്നു. സൂറത്തിലെ വജ്ര വ്യാപാരിയുടെ മകനാണ് ഭവ്യ ഷാ.