കേരള കൗമുദി ചീഫ് എഡിറ്റര്‍ എം.എസ് രവി അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍

തിരുവനന്തപുരം: കേരള കൗമുദി ദിനപത്രത്തിന്റെ ചീഫ് എഡിറ്റര്‍ എം.എസ് രവി അന്തരിച്ചു. 68 വയസായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്‌കാരം പിന്നീട്.

ശൈലജയാണ് ഭാര്യ. എഡിറ്റര്‍ ദീപു രവി, മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ദര്‍ശന്‍ രവി എന്നിവര്‍ മകളാണ്. എംഎസ് മണി, പരേതരായ എംഎസ് മധുസൂദനന്‍, എംഎസ് ശ്രീനിവാസന്‍ എന്നിവര്‍ സഹോദരങ്ങളാണ്. കേരളകൗമുദി സ്ഥാപക പത്രാധിപര്‍ സുകുമാരന്റെ ആണ്‍മക്കളില്‍ നാലാമത്തെയാളാണ് എംഎസ് രവി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7