പ്രഭുദേവ ചിത്രം മെര്‍ക്കുറിയ്ക്കും വ്യാജന്‍; ആരാധകരോട് അപേക്ഷയുമായി താരം (വിഡിയോ)

പ്രഭുദേവ നായകനായി അഭിനയിച്ച ചിത്രമാണ് മെര്‍ക്കുറി. തമിഴ്നാട്ടില്‍ സിനിമാ സമരമായതിനാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ ചിത്രം റിലീസ് ചെയ്യുകയായിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
എന്നാല്‍ ചിത്രം റിലീസായ ദിവസം തന്നെ വ്യാജനും പുറത്തിറങ്ങിയ സംഘടത്തിലാണ് പ്രഭുദേവ. തമിഴ്നാട്ടില്‍ റിലീസ് ഇല്ലാത്തതിനാല്‍ എല്ലാവരും വ്യാജനെ ആശ്രയിക്കുന്നത് സിനിമയുടെ കളക്ഷനെ ബാധിക്കുന്നുണ്ട്. ഇതോടെ സിനിമയ്ക്ക് വേണ്ടി സംസാരിക്കാന്‍ പ്രഭുദേവ തന്നെ രംഗത്തെത്തി. വ്യാജസിഡിയിലൂടെ സിനിമ കാണരുതെന്നും ഉടന്‍ തമിഴ്നാട്ടില്‍ ചിത്രം റിലീസ് ആകുമെന്നും തിയേറ്ററില്‍ പോയി കാണണമെന്നും പ്രഭുദേവ പറഞ്ഞു. കാര്‍ത്തിക് സുബ്ബുരാജ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

പ്രഭുദേവയുടെ വാക്കുകള്‍

എല്ലാവര്‍ക്കും നമസ്‌കാരം,ഏപ്രില്‍ 13ന് റിലീസായ മെര്‍ക്കുറി വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. നല്ല റിവ്യൂ ആണ് ചിത്രത്തിന് ലഭിക്കുന്നത്.സിനിമാ സമരം നിലനില്‍ക്കുന്നത് കൊണ്ട് തമിഴ്നാട്ടില്‍ ചിത്രം റിലീസ് ചെയ്തിട്ടില്ല. അതുകൊണ്ട് നിങ്ങള്‍ വ്യാജസിഡിയില്‍ ചിത്രം കാണരുത്. തിയേറ്ററില്‍ വരുമ്പോള്‍ സിനിമ കാണുക.
നിങ്ങള്‍ക്കായി സംവിധായകന്‍ കാര്‍ത്തിക് സുബ്ബുരാജ് പുതിയരീതിയിലുള്ള ചിത്രമാണ് നല്‍കിയിരിക്കുന്നത്. അതുപോലെ വന്‍തുക മുടക്കിയാണ് നിര്‍മ്മാതാവ് ചിത്രം ഒരുക്കിയിരിക്കുന്നത്. ദയവ് ചെയ്ത് പൈറസിയെ പ്രോത്സാഹിപ്പിക്കാതെ തിയേറ്റര്‍ പോയി ചിത്രം കാണൂ… ഇതല്ലാതെ ഞാന്‍ വേറൊന്നും നിങ്ങളോട് ആവശ്യപ്പെടുന്നില്ല.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7