ഗെയ് ലിന്റെ ഷൂ ലേസ് കെട്ടുന്ന ബ്രാവോ കൈയ്യടിച്ച് ആരാധകര്‍.. വിഡിയോ വൈറലാകുന്നു

ഗെയ് ലിന്റെ ഷൂലേസ് കെട്ടുന്ന ബ്രാവോ കൈയ്യടിച്ച് ആരാധകര്‍. ഐപിഎല്ലില്‍ ഇരുചേരിയിലുളള താരങ്ങള്‍ പരസ്പരം വൈരം മറന്ന് സൗഹൃദം പങ്കിടുന്നത് നിത്യ കാഴ്ചയാണ്. കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിങ്ങ്‌സും പഞ്ചാബും തമ്മിലുളള മത്സരത്തിനിടെയാണ് ക്രിക്കറ്റ് ലോകത്തിന്റെ ഹൃദയം കവര്‍ന്ന കാഴ്ച അരങ്ങേറിയത്. വിന്‍ഡീസിന്റെ വെടിക്കെട്ടുതാരങ്ങളാണ് ഈ കഥയിലെ കഥാനായകര്‍. കെഎല്‍ രാഹുലിനൊപ്പം ബാറ്റ് ചെയ്യുന്നതിനിടെ ഗെയ്ലിന്റെ ഷൂവിന്റെ ലേസ് അഴിഞ്ഞുപോയി. തുടര്‍ന്ന് അടുത്തുണ്ടായിരുന്ന ബ്രാവോയോട് ലേസ് കെട്ടിത്തരാന്‍ ഗെയ്ല്‍ ആവശ്യപ്പെട്ടു.
എതിര്‍ ചേരിയില്‍പ്പെട്ട കളിക്കാരനാണെന്ന് ബ്രാവോ ചിന്തിച്ചതേയില്ല. ആവശ്യപ്പെട്ട ഉടന്‍ യാതൊരു മടിയും കൂടാതെ ബ്രാവോ ലേസ് കെട്ടിക്കൊടുത്തു. വികാരനിര്‍ഭരമായാണ് ഈ രംഗത്തെ കാണികള്‍ എറ്റെടുത്തത്. അവര്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ച് ഈ രംഗത്തെ വരവേറ്റു.

കിങ്‌സ് ഇലവന്‍ പഞ്ചാബിനോട് നാല് റണ്‍സിനാണ് ചെന്നൈ തോറ്റത് . അര്‍ധസെഞ്ചുറി നേടിയ ക്രിസ് ഗെയിലിന്റെ മികവിലാണ് ആദ്യം ബാറ്റ് ച്യെത പഞ്ചാബ് 197 റണ്‍സ് കണ്ടെത്തിയത്. 44 പന്തില്‍ 79 റണ്‍സ് നേടി ധോണി മുന്നില്‍ നിന്ന് നയിച്ചിട്ടും നാല് റണ്‍സ് അകലെ ചെന്നൈ തോല്‍വി സമ്മതിച്ചു. ആദ്യം ബാറ്റ്‌ െചയ്ത പഞ്ചാബിനായി ക്രിസ് ഗെയിലും ലോകേഷ് രാഹുലും ചെന്നൈ ബൗളര്‍മാരെ അതിര്‍ത്തികടത്തി തുടങ്ങി. പത്ത് റണ്‍സിന് മുകളില്‍ ശരാശരിയില്‍ ഇരുവരും ബാറ്റുവീശി. . പക്ഷെ, രാഹുലിനെ മടക്കി ഹര്‍ഭജനും ഗെയിലിന്റെ വിക്കറ്റെടുത്ത് വാട്‌സണും ചെന്നൈയെ മല്‍സരത്തിലേയ്ക്ക് മടക്കികൊണ്ടുവന്നു.

pathram:
Related Post
Leave a Comment