നരെയ‍്‍നും കുൽദീപും എറിഞ്ഞിട്ടു, കൊൽക്കത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നു കൂ​റ്റ​ൻ ​ജ​യം

ഐ​പി​എ​ലി​ലെ 13-ാം മ​ത്സ​ര​ത്തി​ൽ ഡ​ൽ​ഹി ഡെ​യ​ർ ഡെ​വി​ൾ​സി​നെ​തി​രേ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നു കൂ​റ്റ​ൻ വി​ജ​യം. 71 റ​ണ്‍​സി​നാ​ണ് കെ​കെ​ആ​ർ ഡെ​വി​ൾ​സി​നെ തു​ര​ത്തി​യ​ത്. വെ​സ്റ്റ് ഇ​ൻ​ഡീ​സ് ബാ​റ്റ്സ്മാ​ൻ ആ​ന്ദ്രെ റ​സ​ൽ ബാ​റ്റിം​ഗി​ൽ തി​ള​ങ്ങി​യ​പ്പോ​ൾ മ​റ്റൊ​രു വി​ൻ​ഡീ​സ് താ​രം സു​നി​ൽ ന​രെ​യ്ൻ ബൗ​ളിം​ഗി​ൽ ഡ​ൽ​ഹി​യു​ടെ ന​ടു​വൊ​ടി​ച്ചു.

ആ​ദ്യം ബാ​റ്റു ചെ​യ്ത കെ​കെ​ആ​ർ ഉ​യ​ർ​ത്തി​യ 201 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഡ​ൽ​ഹി 14.2 ഓ​വ​റി​ൽ 129 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. ഗ്ലെ​ൻ മാ​ക്സ്വെ​ൽ(22 പ​ന്തി​ൽ 47), റി​ഷ​ഭ് പ​ന്ത്(26 പ​ന്തി​ൽ 43) എ​ന്നി​വ​ർ​ക്കൊ​ഴി​കെ മ​റ്റാ​ർ​ക്കും ഡ​ൽ​ഹി നി​ര​യി​ൽ ര​ണ്ട​ക്കം ക​ട​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. കെ​കെ​ആ​റി​നാ​യി സു​നി​ൽ ന​രെ​യ്ൻ(18/3), കു​ൽ​ദീ​പ് യാ​ദ​വ്(32/3) എ​ന്നി​വ​ർ മൂ​ന്നു വി​ക്ക​റ്റ് വീ​തം നേ​ടി.

ഈ​ഡ​ൻ ഗാ​ർ​ഡ​നി​ൽ ആ​ദ്യം ബാ​റ്റു​ചെ​യ്ത കോ​ൽ​ക്ക​ത്ത ഒ​ന്പ​തു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 200 റ​ണ്‍​സ് നേ​ടി​യി​രു​ന്നു. നീ​തീ​ഷ് റാ​ണെ(59), ആ​ന്ദ്രെ റ​സ​ൽ(12 പ​ന്തി​ൽ 41) എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​മാ​ണ് കോ​ൽ​ക്ക​ത്ത​യ്ക്കു മി​ക​ച്ച സ്കോ​ർ സ​മ്മാ​നി​ച്ച​ത്.

pathram desk 2:
Related Post
Leave a Comment