കൊച്ചി: ഇരുപത് വര്‍ഷത്തിലധികമായി സഹസംവിധായകനായി ജോലിചെയ്തുവരുന്ന ഷാജി പാടൂര്‍ സ്വതന്ത്ര സംവിധായകനാകുന്ന ആദ്യ ചിത്രമാണ് അബ്രഹാമിന്റെ സന്തതികള്‍. ചിത്രത്തിന്റെ ആദ്യപോസ്റ്റര്‍ പുറത്തിറങ്ങി. നായകനായ മമ്മൂട്ടി തന്നെയാണ് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റര്‍ പുറത്തിറക്കിയത്.
ഡെറിക് അബ്രഹാമെന്ന കിടിലന്‍ ഐപി എസ് ഓഫീസറായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. മമ്മൂട്ടിയുടെ സിനിമയായ ഗ്രേറ്റ് ഫാദറിന്റെ സംവിധായകനായിരുന്ന ഹനീഫ് അദനിയാണ് അബ്രഹാമിന്റെ സന്തതികള്‍ക്ക് തിരക്കഥ രചിച്ചിരിക്കുന്നത്.
ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ടി.എല്‍ ജോര്‍ജും ജോബി ജോര്‍ജും ചേര്‍ന്നാണ്. മഖ്ബൂല്‍ സല്‍മാന്‍ കലാഭവന്‍ ഷാജോണ്‍ കനിഹ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. ടേക് ഓഫിന്റെ സംവിധായകനായ മഹേഷ് നാരായണനാണ് എഡിറ്റിങ്. സംഗീതം ഗോപിസുന്ദര്‍.