ആര്യയുടെ ജീവിതപങ്കാളിയെ കണ്ടെത്താനുള്ള റിയാലിറ്റി ഷോ എങ്ക വീടു മാപ്പിളൈ പരിസമാപ്തിയിലേയ്ക്ക് എന്നു റിപ്പോര്‍ട്ട്. ഇനി അവശേഷിക്കുന്നതു രണ്ട് മത്സരാത്ഥികളാണ്. അതുകൊണ്ട് തന്നെ നടക്കുന്നത് ഫൈനല്‍ ആണെന്ന് പറയാം. ശ്രീലങ്കന്‍ സ്വദേശി സുസാനയും മലയാളിയായ സീതലക്ഷമിയും അഗതയുമാണ് ഫൈനല്‍ റൗണ്ടില്‍. കൂട്ടത്തില്‍ ഏറ്റവും പ്രായമുള്ള മത്സരാര്‍ത്ഥി സുസാനയായിരുന്നു. ഇവര്‍ വിവാഹമോചിതയാണ്. നഥാന്‍ എന്ന മകനും ഉണ്ട്. ആര്യക്കൊപ്പം ഷോയില്‍ പങ്കെടുക്കാനായി നഥാന്‍ കഴിഞ്ഞ ദിവസം കാനഡയില്‍ നിന്ന് എത്തിരുന്നു. തുടര്‍ന്നു മൂവരും ഒരുമിച്ചു പാര്‍ക്കിലും മറ്റും ഉല്ലസിച്ചിരുന്നു. ഇതോടെ ഇത് ഒരു ഉത്തമ കുടുംബമാണ് എന്ന അഭിപ്രായത്തിലാണു സുസാനയുടെ ആരാധകര്‍.
ആര്യ ശരിക്കും അച്ഛനാകാന്‍ ഒരുങ്ങിക്കഴിഞ്ഞു എന്നും അതു കുഞ്ഞുമായി ഒരുമിച്ചുള്ള നിമിഷങ്ങള്‍ കണ്ടാലറിയാം എന്നു സുസാനയുടെ ആരാധകര്‍ പറയുന്നു. സുസാന തന്നെയാണോ ആര്യയുടെ വധു എന്നാണ് ഇപ്പോള്‍ ആരാധകര്‍ പറയുന്നത്. സംസാരിക്കുന്ന കാര്യത്തില്‍ അല്‍പ്പം വിമുഖനാണ് എങ്കിലും നഥാന്‍ താനുമായി നന്നായി അടുത്തു എന്ന് ആര്യ പറയുന്നു. നഥാന്റെ താല്‍പ്പര്യങ്ങള്‍ സുസാനയില്‍ നിന്ന് ആര്യ ചോദിച്ചറിഞ്ഞിരുന്നു. നഥാനെ കാണും മുമ്പ് ആര്യ വളരെ എക്സൈറ്റഡായി പറഞ്ഞത് ഇങ്ങനെ.
ഈ പരിപാടിക്കിടയില്‍ പതിനാറ് മത്സരാര്‍ഥികളുടെയും പ്രിയപ്പെട്ടവരെ ഞാന്‍ കണ്ടു. അവരെല്ലാം എന്റെ മനസോടു ചേര്‍ന്ന് നില്‍ക്കുന്നവരുമാണ്. എന്നാല്‍ ഒരു വ്യക്തിയെ കാണാനാണ് ഞാന്‍ ഏറെ നാളായി കാത്തിരിക്കുന്നത് ഇന്നത് നടക്കാന്‍ പോവുകയാണ്. ഞാന്‍ വളരെ ആവേശത്തിലും സന്തോഷത്തിലുമാണ്. നഥാനെ കാണാന്‍ പോകുന്നതിന് മുന്‍പ് ആര്യയ്ക്ക് പറയാനുണ്ടായിരുന്നത് ഇതാണ്.