‘ഞാന്‍ മക്കളോട് ലാലേട്ടനെ കണ്ടു പഠിക്കാന്‍ പറയാറുണ്ട്’, മല്ലിക സുകുമാരന്റ വാക്കുകള്‍ വൈറലാകുന്നു

മോഹന്‍ലാലിനെ കണ്ട് പഠിക്കണമെന്ന് മക്കളോട് പറയാറുണ്ടെന്ന് നടിയും പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും അമ്മയുമായ മല്ലിക സുകുമാരന്‍. പണ്ടുണ്ടായിരുന്ന സ്നേഹവും ബഹുമാനവുമൊക്കെ സാധാരണ എല്ലാവരും സിനിമയില്‍ എത്തുമ്പോള്‍ പോവുകയാണ് ചെയ്യുന്നത്. എന്നാല്‍ മോഹന്‍ലാലിന്റെ കാര്യം അങ്ങനെയല്ലെന്നും ബന്ധങ്ങള്‍ എപ്പോഴും നിലനിര്‍ത്താന്‍ ശ്രദ്ധിക്കാറുണ്ടെന്നും മല്ലിക വ്യക്തമാക്കി. മഞ്ജു വാര്യരും ഇന്ദ്രജിത്തും പ്രധാനവേഷത്തില്‍ എത്തുന്ന മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് മല്ലിക മോഹന്‍ലാലിനെ പുകഴ്ത്തിയത്.

താന്‍ ഇപ്പോഴും ലാലു എന്നാണ് മോഹന്‍ലാലിനെ വിളിക്കുന്നതെന്നും ആറാം ക്ലാസ് മുതല്‍ ലാലുവിനെ സ്‌കൂളില്‍ വിട്ടത് താനാണെന്നും നടി കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാല്‍ എന്ന പേരിലൊരു സിനിമ വരുമ്പോള്‍ അതില്‍ മകന്‍ അഭിനയിക്കുന്നു എന്നതില്‍ അഭിമാനമുണ്ടെന്നും ഇന്ദ്രജിത്തിന്റെ ഒപ്പം മഞ്ജുവാണ് അഭിനയിക്കുന്നത് എന്ന് അറിഞ്ഞപ്പോള്‍ അതിലേറെ സന്തോഷമായെന്നും മല്ലിക പറഞ്ഞു. മോഹന്‍ലാലുമായും അദ്ദേഹത്തിന്റെ കുടുംബവുമായും ഏറെ നാളത്തെ ബന്ധമുണ്ട്. ലാലു നിര്‍മിച്ച പിന്‍ഗാമി എന്ന ചിത്രത്തില്‍ സുകുവേട്ടന്‍ അഭിനയിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കിപ്പുറം ലാലുവിന്റെ ഛോട്ടോ മുംബൈയില്‍ ഇന്ദ്രജിത്തിന്റെ അമ്മയായി തന്നെ ഞാനും അഭിനയിച്ചു. ലാലുവിന്റെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്. ആ സ്നേഹവും അടുപ്പവും ഇന്നും ലാലു കാത്തുസൂക്ഷിക്കുന്നുണ്ട്’. മല്ലിക കൂട്ടിച്ചേര്‍ത്തു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7