കോഴിക്കോട്: നൈജീരിയന്‍ താരം സാമുവല്‍ റോബിന്‍സണിന്റെ കേരളത്തില്‍ നിന്നുള്ള മടക്കയാത്ര ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഒന്നായിരിന്നു. എന്നിരുന്നാലും കേരളത്തിന്റെ സ്നേഹവും സൗഹൃദവും അത്രപെട്ടൊന്നൊന്നും സാമുവല്‍ മറക്കാനിടയില്ല.
കേരളം ഏറ്റവും സൗഹാര്‍ദ്ദപരമായ സ്ഥലമാണെന്നാണ് സാമുവല്‍ തന്റെ അവസാന ഫേസ്ബുക്കില്‍ പറഞ്ഞിരുന്നത്. നൈജീരിയയിലേക്ക് തിരിച്ച് പോയി അധികം വൈകും മുമ്പേ തന്നെ കേരളത്തിലേക്ക് തിരിച്ച് വരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് സുഡാനി ഫ്രം നൈജീരിയയിലെ താരം സാമുവല്‍ റോബിന്‍സണ്‍.
‘കേരളം എനിക്ക് മിസ് ചെയ്യുന്നു. ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ മറ്റൊരു പ്രൊജക്ടിനായി കാത്തിരിക്കുകയാണ് ഞാന്‍. എനിക്ക് പൊറോട്ടയും ബീഫ് കറിയും കഴിക്കണം’- എന്നാണ് സാമുവല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
എന്നാല്‍ കുറച്ച് കഴിഞ്ഞതോടെ സാമുവല്‍ പോസ്റ്റ് തിരുത്തി. ബീഫ് എന്നത് ചിക്കന്‍ ആക്കി. അധികം വൈകാതെ തന്നെ ചിക്കന്‍ എന്നത് മട്ടണ്‍ ആയിട്ടും തിരുത്തിയെഴുതി.
സാമുവലിന്റെ പോസ്റ്റ് തിരുത്തല്‍ ട്രോളര്‍മാര്‍ ഏറ്റെടുത്തു. ‘സത്യത്തില്‍ നിങ്ങള്‍ക്ക് ഏത് കറിയാ വേണ്ടത്’ എന്നാണ് തിരുത്തിയ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പടെ കമന്റ് ചെയ്ത് മിക്കവരും ചോദിക്കുന്നത്.
ബീഫ് കഴിക്കണം എന്ന പോസ്റ്റിന്റെ താഴെ ബി.ജെ.പി കേരളയുടെ ഫേസ്ബുക്ക് പേജ് ടാഗ് ചെയ്താണ് ചിലര്‍ തമാശ കാണിച്ചത്. ബീഫ് കഴിക്കുന്ന ആള്‍ക്ക് വിസ കൊടുക്കണോ എന്ന് അടുത്ത ആലോചിക്കണമെന്നാണ് ചിലരുടെ ട്രോളുകള്‍.
‘ബീഫ് അവിടുന്ന് കൊണ്ടു വരേണ്ടി വരും, ഇന്ത്യയില്‍ ഇനി ബീഫ് കിട്ടാന്‍ ബുദ്ധിമുട്ടായിരിക്കും’ എന്ന് രാഷ്ട്രീയം പറയുന്നവരും കൂട്ടത്തിലുണ്ട്.