ലഖ്നോ: ബിജെപി സ്ഥാപകദിനത്തില്‍ പ്രതിപക്ഷത്തെ കീരിയും പാമ്പുമായി താരതമ്യം ചെയ്ത പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത ്ഷാ നടത്തിയത് അസഭ്യവും ഒപ്പി സംഘിഭാഷയുമെന്ന് ബിഎസ്പി നേതാവ് മായവതി. ബിജെപിയുടെ നേതൃത്വം കൈയാളുന്ന മോദി- ഷായുടെ നിലവാരത്തകര്‍ച്ചയാണെന്നും മായാവതി പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ ഉപതെരഞ്ഞടുപ്പില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇതേ ഭാഷ തന്നെയാണ് ഉപയോഗിച്ചത്. അതുകൊണ്ടാണ് ഉപതെരഞ്ഞടുപ്പില്‍ പൊതുജനം ബിജെപിയെ തൂത്തെറിഞ്ഞത്. അധികാരത്തിന്റെ ഭാഷ്യമാണ് ബിജെപിയുടെത്. ജനങ്ങളെ വിഡ്ഡികളാക്കുന്ന നടപടികളാണ് ബിജെപി സ്വീകരിക്കുന്നതെന്നും ജനം ലോക്സഭാ തെരഞ്ഞുടപ്പില്‍ മറുപടി നല്‍കുമെന്നും മായാവതി പറഞ്ഞു. മോദി ഗുരുവും അമിത് ഷാ ശിഷ്യന് എന്ന നിലയിലേക്ക് ബിജെപി തരംതാണതായും മായാവതി പാര്‍ട്ടി ഓഫീസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ഇന്ത്യയില്‍ അലയടിക്കുന്ന മോദി പ്രളയത്തിനെ അതീജീവിക്കാന്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നായെന്നായിരുന്ന അമിത് ഷാ പറഞ്ഞിരുന്നു. ശത്രുക്കളായ പാമ്പും കീരിയും നായയും പൂച്ചയുമെല്ലാം പ്രളയകാലത്ത് ഒരുമിച്ച കഥ കേട്ടിട്ടുണ്ട്. 2019 ലോക്?സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചിരിക്കയാണെന്നും അമിത ഷാ പറഞ്ഞു. ഇതിനെതിരെ വിമര്‍ശനവുമായി നിരവധി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.