കബാലിയ്ക്ക് ശേഷം പാ രഞ്ജിത്തും രജനികാന്തും ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബജറ്റ് ചിത്രമാണ് കാലാ കരികാലന്‍. നാനാ പടേക്കര്‍, സമുദ്രകനി, ഈശ്വരി റാവു, ഹ്യുമ ഖുറേഷി, അഞ്ജലി പാട്ടീല്‍, സുകന്യ, പങ്കജ് ത്രിപതി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. അതീവ ജാഗ്രതയോടെയാണ് കാലാ ചിത്രീകരണം നടന്നത്.
സെറ്റില്‍ ഉള്ളവര്‍ മൊബൈല്‍ ഉപയോഗിക്കരുതെന്ന് കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. ഇടയ്ക്ക് ചിത്രത്തിന്റെ സംഘട്ടന രംഗം ചോര്‍ന്നിരുന്നു. ഇപ്പോഴിതാ, കാലായുടെ കഥ എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി അഞ്ജലി പാട്ടീല്‍. രാഷ്ട്രീയ വിഷയമാണ് കാലാ കൈകാര്യം ചെയ്യുന്നതെന്ന് അഞ്ജലി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
അഞ്ജലിയുടെ വാക്കുകള്‍:
കാലാ ഒരു രാഷ്ട്രീയ ചിത്രമാണ്. പുയല്‍ ചാരുമതി ഗെയ്ഖ്വാഡ് എന്ന കഥാപാത്രമാണ് എന്റേത്. രജനിയുടെ കാമുകിയായി എത്തുന്നത് ഹ്യുമ ഖുറേഷി ആണ്. ചിത്രത്തില്‍ അതിപ്രധാനമായ കഥാപാത്രമാണ് എന്റേത്. രാഷ്ട്രീയ വിഷയം കാര്യമായി തന്നെ കാലാ കൈകാര്യം ചെയ്യുന്നുണ്ട്. രജനി സാറിനൊപ്പമുള്ള കുറേ രംഗങ്ങള്‍ എനിക്കുണ്ട്. മികച്ച രീതിയില്‍ തന്നെ ഞാന്‍ അഭിനയിച്ചിട്ടുണ്ടെന്നാണ് വിശ്വാസം.
നല്ല മനസ്സിന് ഉടമയാണ് രജനി സാര്‍. അദ്ദേഹത്തിന്റെ മനുഷ്യത്വവും അച്ചടക്കവും ഓരോര്‍ത്തരും കണ്ടുപഠിക്കേണ്ടതാണ്.