കോട്ടയം: ഏറ്റുമാനൂര്‍ പേരൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പേരൂര്‍ പൂവത്തുംമൂടിന് സമീപം വാടകയ്ക്ക് താമസിക്കുന്ന മേരി (67) യെയാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മാത്യു ദേവസ്യ (69) ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
ഇടുക്കി സ്വദേശികളായ ഇവര്‍ മകള്‍ക്കും ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒപ്പമാണ് പേരൂരില്‍ താമസിച്ചിരുന്നത്. മാത്യുവിന് മാനസികാസ്വസ്ഥ്യമുള്ളതായി സംശയിക്കുന്നതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.