തൃശൂര്‍: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുളള ഡി സിനിമാസിന്റെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട പരാതിയില്‍ വിജിലന്‍സ് കേസെടുത്തു.നടന്‍ ദിലീപ്, തൃശൂര്‍ മുന്‍ ജില്ല കളക്ടര്‍ എം.എസ്.ജയ എന്നിവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. തെളിവുകള്‍ ലഭിച്ച ശേഷം ഇരുവര്‍ക്കും എതിരേ കേസ് രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്നാണ് വിജിലന്‍സ് തീരുമാനിച്ചിരിക്കുന്നത്.
നേരത്തെ ഡി സിനിമാസിന് എതിരെയുളള പരാതിയില്‍ നടപടിയെടുക്കാത്ത വിജിലന്‍സിന്റെ നിലപാടിനെ തൃശൂര്‍ വിജിലന്‍സ് കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചിട്ട് നടപടി എടുക്കാന്‍ വൈകുന്നതിലായിരുന്നു വിജിലന്‍സ് ഉദ്യോഗസ്ഥരെ തൃശൂര്‍ വിജിലന്‍സ് കോടതി വിമര്‍ശിച്ചത്. ഇതിന് പിന്നാലെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഒരാഴ്ച കൂടി സമയം അനുവദിച്ചു.ഇതിന് പിന്നാലെയാണ് ഉടന്‍ തന്നെ കേസെടുത്ത് വിജിലന്‍സ് അന്വേഷണത്തിന് തുടക്കമിട്ടത്.
ഡി സിനിമാസ് ഭൂമി കൈയേറിയിട്ടില്ലെന്ന വിജിലന്‍സിന്റെ റിപ്പോര്‍ട്ട് തളളിയ കോടതി കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ഉത്തരവിടുകയായിരുന്നു. ഡി സിനിമാസ് തിയേറ്റര്‍ കോംപ്ലക്സ് ഭൂമി കൈയേറിയിട്ടില്ലെന്നായിരുന്നു വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട്. എന്നാല്‍ വ്യാജ ആധാരങ്ങള്‍ ചമച്ചാണ് ദിലീപ് സ്ഥലം വാങ്ങിയതെന്നും ഇതില്‍ പുറമ്പോക്കും ഉള്‍പ്പെടുന്നതായുളള റവന്യൂ റിപ്പോര്‍്ട്ട് മുങ്ങിയെന്നും നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു.