മഹാരാഷ്ട്രയ്‌ക്കെതിരേ തകര്‍പ്പന്‍ ജയം; കേരളം സന്തോഷ് ട്രോഫി സെമിയില്‍

കൊല്‍ക്കത്ത: തകര്‍പ്പന്‍ ജയവുമായി കേരളം സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. അവസാന മത്സരത്തില്‍ മഹാരാഷ്ട്രയെ മടക്കമില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് കേരളം സെമിയിലേയ്ക്കുള്ള വഴിവെട്ടിയത്. ആദ്യ മത്സരത്തില്‍ ചാണ്ഡീഗഢിനെയും രണ്ടാം മത്സരത്തില്‍ മണിപ്പൂരിനെയുമാണ് കേരളം തോല്‍പിച്ചത്. ഒന്നാം പകുതിക്ക് പിരിഞ്ഞപ്പോള്‍ കേരളം മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മുന്നിലായിരുന്നു. രാഹുല്‍ രാജും ജിതിന്‍. എം.എസും കെ.പി. രാഹുലുമാണ് സ്‌കോറര്‍മാര്‍. കേരളം മൂന്ന് തവണ മഹാരാഷ്ട്രയുടെ വല ചലിപ്പിച്ചിരുന്നെങ്കിലും റഫറി അത് ഓഫ് സൈഡ് വിധിക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ കേരളം ചണ്ഡീഗഢിനെയും രണ്ടാം മത്സരത്തില്‍ മണിപ്പൂരിനെയും തോല്‍പിച്ചിരുന്നു.

pathram:
Related Post
Leave a Comment