മാസങ്ങളോളം നടിയെ ലൈംഗികമായി പീഡിപ്പിച്ചു, ബിസിനസുകാരന്‍ അറസ്റ്റില്‍

മുംബൈ: ലൈംഗികാരോപണക്കേസില്‍ നടി സീനത്ത് അമന്‍ നല്‍കിയ പരാതിയില്‍ മുന്‍ കാമുകനായ ബിസിനസുകാരന്‍ അമര്‍ ഖന്ന അറസ്റ്റില്‍.മുംബയ് ജുഹു പൊലീസ് സ്റ്റേഷനില്‍ ജനുവരിയില്‍ സീനത്ത് അമന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച രാത്രി അമര്‍ ഖന്നയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്.

സീനത്ത് അമന്റെ കുടുംബവുമായി അടുത്ത പരിചയം ഉള്ള വ്യക്തിയായിരുന്നു അമര്‍ ഖന്ന. മാസങ്ങളോളം അമര്‍ ഖന്ന തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നായിരുന്നു പരാതി.

ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും കഴിഞ്ഞ കുറച്ച് മാസങ്ങളായി ചില പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നുവെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular