സിനിമയ്ക്ക് വേണ്ടി താടിയും മുടിയും നീട്ടി,പക്ഷേ റഷ്യന്‍ പോലീസ് പറഞ്ഞു തീവ്രവാദിയാണെന്ന് ! വെളിപ്പെടുത്തലുമായി നടന്‍

വിദേശത്ത് നിന്ന് നാടുകടത്തിയതിനെക്കുറിച്ച് വെളിപ്പെടുത്തി ആന്റണി.എല്ലാ രേഖകളും കൃത്യമായിരുന്നിട്ടും ജോര്‍ജിയയില്‍ നിന്ന് തന്നെ നാടു കടത്തിയതായി ആന്റണി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തന്റെ വാദം പോലും കേള്‍ക്കാതെയാണ് നാടുകടത്തിയത്. ജോര്‍ജിയയിലെ ടിബിലിസി എയര്‍പ്പോര്‍ട്ടില്‍ നിന്നുമാണ് താരത്തെ നാടുകടത്തിയത്.

താടിയും മുടിയും വളര്‍ത്തിയിരുന്നതിനാല്‍ തീവ്രവാദിയെന്ന് ആരോപിച്ചായിരുന്നു നാടുകടത്തലെന്ന് ആന്റണി പറഞ്ഞു. നാടുകടത്തപ്പെട്ടുവെങ്കിലും അവരുടെ നടപടിക്രമങ്ങള്‍ താന്‍ ചെയ്തുവെന്നും അത്തരമൊരു അനുഭവത്തിന് ദൈവത്തിനോട് നന്ദി പറയുന്നുവെന്നും ആന്റണി പറഞ്ഞു. നാടുകടത്തില്‍ എന്നൊക്കെ പറഞ്ഞാല്‍ ഇത്രയെയുള്ളുവെന്ന് മനസിലാക്കാന്‍ സാധിച്ചു. എല്ലാവര്‍ക്കും ഇത്തരം അനുഭവം കിട്ടില്ലല്ലോ എന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7