ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിനം കൊച്ചിയില്‍

കൊച്ചി: ഇന്ത്യവെസ്റ്റ് ഇന്‍ഡീസ് രാജ്യാന്തര ഏകദിന ക്രിക്കറ്റ് മത്സരം കൊച്ചിയില്‍ നടത്താന്‍ ധാരണയായി. നവംബര്‍ ഒന്നിനാണു മല്‍സരം നടക്കുക. കെസിഎയും സ്‌റ്റേഡിയം ഉടമകളായ ജിസിഡിഎയും തമ്മിലുള്ള ചര്‍ച്ചയിലാണു തീരുമാനം. ഐഎസ്എല്‍ ഫുട്‌ബോളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരങ്ങള്‍ക്കു തടസ്സമില്ലാതെ ഏകദിന ക്രിക്കറ്റ് മത്സരവും ഇവിടെ നടത്താനുള്ള സാധ്യതകളാണു സംഘാടകര്‍ തേടിയത്. തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയവും മല്‍സരത്തിനായി പരിഗണിച്ചിരുന്നു. എന്നാല്‍ കേരള ക്രിക്കറ്റ് അസോസിയേഷനും സ്‌റ്റേഡിയം ഉടമകളായ ജി.സി.ഡി.എ.യും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് വേദി കൊച്ചിയാക്കാന്‍ തീരുമാനമായത്.
ഇത് മൂന്നാം തവണയാണ് വെസ്റ്റിന്‍ഡീസ് കൊച്ചിയില്‍ ഏകദിന മത്സരം കളിക്കാനെത്തുന്നത്. 2013 ലും 2014 ലുമായിരുന്നു മുന്‍പ് അവര്‍ കൊച്ചിയില്‍ കളിച്ചത്. 2013 ലെ മത്സരത്തില്‍ വിരാട് കോഹ്‌ലിയുടെ കരുത്തില്‍ ടീം ഇന്ത്യ ആറ് വിക്കറ്റിന് സന്ദര്‍ശകരെ തകര്‍ത്തപ്പോള്‍, പിറ്റേ വര്‍ഷം നടന്ന പോരാട്ടത്തില്‍ ഇന്ത്യയെ 124 റണ്‍സിന് പരാജയപ്പെടുത്തി വിന്‍ഡീസ് കണക്ക് തീര്‍ത്തിരുന്നു.

pathram:
Related Post
Leave a Comment