കണ്ണൂരില്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച മകള്‍ക്കെതിരെ പോലീസ് കേസെടുത്തു

കണ്ണൂര്‍: ആയിക്കരയില്‍ അമ്മയെ മര്‍ദ്ദിക്കുന്ന മകളുടെ വിഡിയോ പുറത്ത്. വീടിന്റെ ഉമ്മറത്തിട്ട് ചെറുമകള്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്നത്.
ദീപ എന്ന യുവതി സ്വന്തം അമ്മൂമ്മയായ ജാനുവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സ്വദേശത്തുള്ള ഒരു വ്യക്തിയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ദൃശ്യങ്ങളില്‍ ജാനുവമ്മയെ ദീപ ക്രൂരമായി മര്‍ദ്ദിക്കുന്നതും വസ്ത്രങ്ങള്‍ വലിച്ചൂരി നിലത്തിട്ട് വലിക്കുന്നതും കാണാം. അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുമ്പോള്‍ നാട്ടുകാര്‍ തടയാന്‍ ചെല്ലുന്നുണ്ടെങ്കിലും ദീപ അവര്‍ക്കുനേരെ അസഭ്യവര്‍ഷം നടത്തുകയാണ്. പൊലീസിനെ വിളിക്കുമെന്ന് നാട്ടുകാര്‍ പറയുന്നുണ്ടെങ്കിലും അതൊന്നും വകവെയ്ക്കാതെയാണ് ദീപ അമ്മയെ മര്‍ദ്ദിക്കുന്നത്.
സംഭവത്തിനുശേഷം നാട്ടുകാര്‍ ഇടപെട്ട് ഇവരെ മറ്റൊരു വീട്ടിലേയ്ക്ക് മാറ്റിയിരുന്നു. വൃദ്ധസദനത്തിലേയ്ക്ക് മാറ്റാമെന്ന് നാട്ടുകാര്‍ പറയുന്നുണ്ടെങ്കിലും സ്വന്തം വീട്ടിലേയ്ക്ക് പോകണമെന്നാണ് ജാനുവമ്മ വീണ്ടും പറയുന്നത്. ദിവസങ്ങളായി മകള്‍ തന്നെ ആക്രമിക്കുകയാണെന്നും ശരീരത്തില്‍ ആകമാനം മുറിവുകള്‍ ഉണ്ടെന്നും ജാനുവമ്മ പരാതിപ്പെടുന്നു.
ദിവസങ്ങളായി ദീപ അമ്മയ്ക്ക് ആഹാരം നല്‍കിയിരുന്നില്ലെന്നും, മകള്‍ക്ക് ഇഷ്ടപ്പെടാത്ത ഭക്ഷണം ഉണ്ടാക്കിക്കൊടുത്തതിനാലാണ് ക്രൂരമായ മര്‍ദ്ദിക്കുന്നതെന്നും അയല്‍പക്കത്തെ വീട്ടിലുള്ളവര്‍ ആരോപിക്കുന്നു.
ദീപയ്ക്ക് മാനസിക വിഭ്രാന്തിയുണ്ടെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസ് സ്വമേധയാ കേസെടുത്തു.

pathram:
Related Post
Leave a Comment