കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടാനുള്ള നിര്‍ദേശം ഇടതു കാലിലെ മന്ത് വലതു കാലിലേക്ക് മാറ്റുന്നതിന് സമാനമെന്ന് ആര്‍.ബാലകൃഷ്ണപിള്ള.

കൊല്ലം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തിനെതിരെ ആഞ്ഞടിച്ച് ആര്‍. ബാലകൃഷ്ണപിള്ള. തീരുമാനം ഇടതു കാലിലെ മന്ത് വലതു കാലിലേക്ക് മാറ്റുന്നതിന് സമാനമാണെന്ന് ആര്‍.ബാലകൃഷ്ണപിള്ള പറഞ്ഞു. നാലു വര്‍ഷം കഴിഞ്ഞു വരുന്ന സര്‍ക്കാരിന് ഇത് അധിക ബാധ്യതയുണ്ടാക്കും. ഉയര്‍ന്ന ശമ്പളം വാങ്ങുന്നവര്‍ പെന്‍ഷന്‍ പറ്റുമ്പോള്‍ പുതിയ ആളുകളെ നിയമിക്കുന്നതാണ് സര്‍ക്കാരിനു നല്ലത്.

കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ പ്രായം കൂട്ടിയാല്‍ കെഎസ്ഇബി ഉള്‍പ്പടെയുള്ള മറ്റു കോര്‍പ്പറേഷനുകളിലും കൂട്ടേണ്ടി വരുമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദേശം എല്‍ഡിഎഫ് ചര്‍ച്ച ചെയ്യാനിരിക്കെയാണ് ബാലകൃഷ്ണപിള്ളയുടെ പരസ്യ പ്രതികരണം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7