വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെതിരെ പോണ്‍ താരം സ്‌റ്റോമി ഡാനിയല്‍സ്. ട്രംപുമായുള്ള രഹസ്യബന്ധം പുറത്ത് വിടാതിരിക്കാന്‍ താന്‍ കൈപ്പറ്റിയ പണം തിരിച്ച് കൊടുക്കാന്‍ തയ്യാറാണെന്ന് സ്‌റ്റോമി പറഞ്ഞു. പണം തിരിച്ചുവാങ്ങിയാലുടന്‍ ട്രംപുമായുള്ള ബന്ധത്തെക്കുറിച്ച് പരസ്യമായി ചര്‍ച്ച നടത്താനും ഫോട്ടോ, വീഡിയോ തുടങ്ങിയ വിവരങ്ങള്‍ പുറത്തുവിടാനും അനുമതി ലഭിക്കണമെന്നാണ് സ്‌റ്റോമിയുടെ ആവശ്യം.
ട്രംപ് നേരിട്ടാണ് നടിക്ക് പണം നല്‍കിയതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മൈക്കിള്‍ കോയെന്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്ത് സ്റ്റോമിയുമായുള്ള ബന്ധം പുറത്ത് പറയാതിരിക്കാന്‍ ട്രംപുമായി കരാര്‍ ഉണ്ടാക്കിയിരുന്നു. 1.30000 ഡോളറാണ് കരാര്‍ പ്രകാരം സ്റ്റോമി ഡാനിയല്‍സിന് നല്‍കിയത്. ഈ തുക തിരിച്ചു നല്‍കാന്‍ തയ്യാറാണെന്നാണ് ഇപ്പോള്‍ നടി അറിയിച്ചിരിക്കുന്നത്.
ട്രംപുമായി ബന്ധപ്പെട്ട സ്റ്റോമി ഡാനിയല്‍സിന്റെ കൈയിലുള്ള വീഡിയോ, ഫോട്ടോകള്‍, ടെക്സ്റ്റ് മെസേജുകള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കാനോ മറ്റേതെങ്കിലും മാര്‍ഗത്തില്‍ ഉപയോഗിക്കാനോ പാടില്ലെന്നാണ് കരാറില്‍ പ്രധാനമായും പറയുന്നത്. പണം തിരിച്ച് നല്‍കിയാല്‍ ഈ കരാര്‍ അസാധുവാകും. ഇങ്ങനെ സംഭവിച്ചാല്‍ ട്രംപിനെതിരെ പുറത്ത് പറയാതിരുന്ന കാര്യങ്ങള്‍ വെളിപ്പെടുത്താനുള്ള നിയമക്കുരുക്ക് ഒഴിവാകും.
ട്രംപിന്റെ അഭിഭാഷകനായിരുന്ന മൈക്കിള്‍ കോഹനാണ് സ്റ്റോമിയുടെ അഭിഭാഷകന്‍ കീത്ത് ഡേവിസണെ സമീപിച്ച് കരാര്‍ ഉണ്ടാക്കുകയും പകരമായി 130,000 ഡോളര്‍ നല്‍കുകയും ചെയ്തത്. കരാറില്‍ ട്രംപ് ഒപ്പിട്ടിട്ടില്ലെന്ന കാരണത്താല്‍ കരാര്‍ അസാധുവാണെന്ന് ചൂണ്ടിക്കാട്ടി സ്റ്റോമി ഡാനിയല്‍സ് കോടതിയെ സമീപിച്ചിരുന്നു.