ആസ്വാദകര്‍ കാത്തിരുന്ന മായാനദിയിലെ വീഡിയോ ഗാനം പുറത്തുവിട്ടു. ചിത്രത്തിന്റ റിലീസിന് മുന്‍പ് തന്നെ എത്തിയ ഗാനം ആരാധകവൃന്ദങ്ങളുടെ ഹൃദയം കീഴടക്കിയിരുന്നു. മിഴിയില്‍നിന്ന് മിഴിയിലേക്ക് എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയ്ക്കായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. ആഷിഖ് അബു സംവിധാനം ചെയ്ത ‘മായാനദി’യിലെ അതി മനോഹര ഗാനത്തിന് യൂട്യൂബില്‍ കാഴ്ചക്കാരേറുകയാണ്.
ഗാനം ആലപിച്ച ഷഹബാസ് അമന് സംസ്ഥാന അവാര്‍ഡ് ലഭിക്കുന്നതിന് പിന്നാലെയാണ് അണിയറ പ്രവര്‍ത്തകര്‍ ഗാനത്തിന്റെ വീഡിയോ പുറത്ത് വിട്ടത്. അന്‍വര്‍ അലി രചിച്ച് റെക്സ് വിജയന്‍ സംഗീതം ചെയ്ത ഗാനം ചിത്രീകരിച്ചിരിക്കുന്നത് അതിമനോഹരമായാണ്.