തിരുവനന്തപുരം: ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് ജനതാദള്‍ യു വിന് നല്‍കാന്‍ എല്‍.ഡി.എഫ് യോഗത്തില്‍ ധാരണ. ഇടതുമുന്നണിയുമായി ജെ.ഡി.യുവിനെ സഹകരിപ്പിക്കാനും തിരുവനന്തപുരത്തു ചേര്‍ന്ന മുന്നണിയോഗം തീരുമാനിച്ചു.
യു.ഡി.എഫ് വിട്ട ജെ.ഡി.യു ഇടതുമുന്നണിയില്‍ അംഗത്വം ആവശ്യപ്പെട്ട് ഔദ്യോഗികമായി കത്തു നല്‍കിയിരുന്നു. സി.പി.എമ്മും സി.പി.ഐയും ജെ.ഡി.യുവിന്റെ പ്രവേശനത്തിന് ഒരുക്കമാണെങ്കിലും പൊതു അംഗീകാരം ആവശ്യമുള്ളതുകൊണ്ടാണ് യോഗം വിളിച്ചത്.12-ാം തിയതിയാണ് രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ടത്. 11 ന് തന്നെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ ജെ.ഡി.യുവിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.