തിരുവനന്തപുരം: വിജിലന്‍സ് കേസുകള്‍ ജഡ്ജിമാര്‍ ദുര്‍ബലമാക്കുകയാണെന്നാരോപിച്ച് ജഡ്ജിമാര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപി ജേക്കബ് തോമസ് രംഗത്ത്. രണ്ടു ഹൈക്കോടതി ജഡ്ജിമാര്‍ക്കും ലോകായുക്തയ്ക്കുമതിരെയാണ് ജേക്കബ് തോമസ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച പരാതി ജേക്കബ് തോമസ് കേന്ദ്ര വിജിലന്‍സ് കമ്മീഷനു കൈമാറി. ചീഫ് സെക്രട്ടറി മുഖേനയാണ് പരാതി നല്‍കിയത്.
വിജിലന്‍സിന്റെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ മുനയൊടിക്കുന്ന രീതിയിലാണ് പല ഇടപെടലുകളും നടക്കുന്നതെന്ന് ജേക്കബ് തോമസ് പരാതിയില്‍ പറയുന്നു. തെളിവുകള്‍ നല്‍കാന്‍ തയ്യാറാണ്. വിജിലന്‍സ് കേസുകള്‍ ജഡ്ജിമാര്‍ ദുര്‍ബലമാക്കുകയാണ്.
ലോകായുക്ത പയസ് സി തോമസിനെതിരെയും പരാതി നല്‍കിയുണ്ട്.