ധോണിയെ തരംതാഴ്ത്തി,ഒരു ഗ്രേഡിലും ഉള്‍പ്പെടുത്താതെ മുഹമ്മദ് ഷമി ! താന്‍ ചതിക്കപ്പെട്ടന്ന് താരം

മുംബൈ: ബിസിസിഐ വാര്‍ഷിക കരാറില്‍ മുന്‍ ക്യാപ്റ്റന്‍ എം.എസ്.ധോണിയെ തരംതാഴ്ത്തി. എ പ്ലസ് കാറ്റഗറിയില്‍നിന്നും ‘എ’ഗ്രേഡിലേക്കാണ് ധോണിയെ തരംതാഴ്ത്തിയത്. പുതുതായി സൃഷ്ടിച്ച ‘എ പ്ലസ്’ ഗ്രേഡില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍, ബുംമ്ര എന്നിവരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഗ്രേഡ് ‘എ’ കരാറില്‍ ധോണി ഉള്‍പ്പെടെ ഏഴു താരങ്ങളാണുള്ളത്. ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, മുരളി വിജയ്, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, വൃദ്ധിമാന്‍ സാഹ എന്നിവരാണ് ‘എ’ ഗ്രേഡില്‍ ഉള്ളവര്‍. ‘എ പ്ലസ്’ ഗ്രേഡിലുള്ളവര്‍ക്ക് ഏഴു കോടി രൂപയും ‘എ’ ഡ്രേഡിലുള്ളവര്‍ക്ക് അഞ്ചു കോടി രൂപയുമാണ് ഒരു വര്‍ഷം പ്രതിഫലമായി ലഭിക്കുക.

‘ബി’ ഗ്രേഡ് താരങ്ങള്‍: കെ.എല്‍.രാഹുല്‍, ഉമേഷ് യാദവ്, കുല്‍ദീപ് യാദവ്, ചഹല്‍, ഹര്‍ദിക് പാണ്ഡ്യ, ഇഷാന്ത് ശര്‍മ്മ, ദിനേഷ് കാര്‍ത്തിക്. ഇവര്‍ക്ക് മൂന്നു കോടിയാണ് പ്രതിഫലം. ‘സി’ ഗ്രേഡ് താരങ്ങള്‍: കേദാര്‍ യാദവ്, മനീഷ് പാണ്ഡെ, അക്സര്‍ പട്ടേല്, കരുണ്‍ നായര്‍, സുരേഷ് റെയ്‌ന, പാര്‍ത്ഥീവ് പട്ടേല്‍, ജയന്ത് യാദവ്. ഇവര്‍ക്ക് ഒരു കോടി രൂപ വീതം പ്രതിഫലമായി നല്‍കും.എന്നാല്‍ ഒരു ഗ്രേഡിലും ഉള്‍പ്പെടുത്താതെ കരാറില്‍നിന്നും പുറത്താക്കപ്പെട്ട പേസര്‍ മുഹമ്മദ് ഷമി ഇതിനെതിരെ രംഗത്തുവന്നു. താന്‍ ചതിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7