ഫ്രാന്‍സില്‍ ഇനിമുതല്‍ പെണ്‍കുട്ടികള്‍ക്ക് 15 വയസുമതല്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാം!!! ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള കുറഞ്ഞ പ്രായം 15

പാരീസ്: ഫ്രാന്‍സില്‍ ഇനി മുതല്‍ പെണ്‍കുട്ടികള്‍ക്ക് 15 വയസുമുതല്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാം. ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള കുറഞ്ഞ പ്രായം 15 വയസാക്കാന്‍ തീരുമാനം. അടുത്തിടെയായി 11 വയസുള്ള പെണ്‍കുട്ടികള്‍ വരെ പീഡനത്തിനിരയായ സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഒരു നിയമഭേദഗതിക്ക് ഭരണകൂടം ആലോചിക്കുന്നത്.

നിലവിലെ നിയമം അനുസരിച്ച് 15 വയസിന് താഴെയുള്ളവര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ അത് ബലാത്സംഗം ആയി കണക്കാക്കും. ഫ്രാന്‍സില്‍ നിലവിലെ നിയമമനുസരിച്ച് 15 വയസിന് താഴെയുള്ളവരാണെങ്കിലും ബലാത്സംഗക്കുറ്റം ചുമത്തണമെങ്കില്‍ ബലംപ്രയോഗിച്ചാണ് ലൈംഗിക ബന്ധം നടന്നതെന്ന് തെളിയിക്കണം.

അല്ലാത്ത പക്ഷം പ്രായപൂര്‍ത്തിയാകത്തവര്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണം എന്ന കുറ്റം മാത്രമേ ചുമത്താന്‍ സാധിക്കൂ. പരമാവധി 5 വര്‍ഷം തടവും പിഴയും മാത്രമേ ഈ കുറ്റത്തിന് ശിക്ഷയുള്ളു. ഇത്തരം കേസുകളില്‍ നിന്നും പ്രതികള്‍ രക്ഷപെടുന്നതും സാധാരണ സംഭവമായി മാറിയിരിക്കുകയാണ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7