പൃഥ്വിരാജ് നായകനായ എസ്ര എന്ന സിനിമയിലൂടെയായിരുന്നു തെന്നിന്ത്യന്‍ താരസുന്ദരിയായ പ്രിയ ആനന്ദിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. രണ്ടാമതും മലയാളത്തില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രിയ. നിവിന്‍ പോളി, റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുകെട്ടിലെത്തുന്ന കായംകുളം കൊച്ചുണ്ണിയിലും നായികയായി അഭിനയിക്കുന്നത് പ്രിയയാണ്. അമല പോള്‍ ചെയ്യാനിരുന്ന കഥാപാത്രത്തെയാണ് പ്രിയ അവതരിപ്പിക്കാന്‍ പോവുന്നത്. ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന സിനിമയെ കുറിച്ചും നിവിന്‍ പോളിയെ കുറിച്ചും പ്രിയ തുറന്ന് പറഞ്ഞിരിക്കുകയാണ്.
റോഷന്‍ ആന്‍ഡ്രൂസിനെ പോലെ കഴിവുള്ള സംവിധായകനൊപ്പം അഭിനയിക്കുന്നത് വലിയ ഭാഗ്യമായി കരുതുന്നതായി പ്രിയ പറയുന്നു. മാത്രമല്ല മോഹന്‍ലാലിനും നിവിന്‍ പോളിയ്ക്കുമൊപ്പം അഭിനയിക്കാന്‍ കഴിയുന്നതില്‍ അഭിമാനമുള്ളതായിട്ടുമാണ് പ്രിയ ആനന്ദ് പറയുന്നു.
നിവിന്റെ ‘നേരം’ തൊട്ട് തനിക്ക് അദ്ദേഹത്തെ ഇഷ്ടമായിരുന്നു. സിനിമയെ കുറിച്ച് മാത്രമല്ല നിവിന്‍ പോളിയെ കുറിച്ചും പ്രിയക്ക് ചിലത് പറയാനുണ്ട്. വളരെ സത്യസന്ധമായ ഒരു ചിരിയാണ് നിവിന്റേത്. എന്നാല്‍ അത് കണ്ടിട്ട് ആരും അദ്ദേഹം പാവമാണെന്നൊന്നും ചിന്തിക്കരുതെന്നാണ് പ്രിയ പറയുന്നത്.
കായംകുളം കൊച്ചുണ്ണിയില്‍ ശ്രദ്ധേയമായ വേഷമാണ് പ്രിയയുടേത്. ജാനകി എന്ന കഥാപാത്രത്തെയാണ് പ്രിയ അവതരിപ്പിക്കുന്നത്. 1966 ല്‍ പുറത്തിറങ്ങിയ കായംകുളം കൊച്ചുണ്ണിയില്‍ സുകുമാരി ആയിരുന്നു ഈ വേഷം ചെയ്തിരുന്നത്.