വിവാഹത്തിന് സമ്മതം മൂളിയെന്ന റിപ്പബ്ലിക് ടിവിയുടെ വാര്‍ത്തയോട് രൂക്ഷപ്രതികരണവുമായി നടി തപ്സി.ഒരു സ്ത്രീയെ മാത്രം ജീവിതത്തില്‍ ഒപ്പം കൂട്ടുക എന്ന രീതിയാണ് വിവാഹത്തില്‍ നിന്നും പലരേയും പിന്തിരിപ്പിക്കുന്നതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ അവളിലെ വ്യത്യസ്തതകളെ തിരിച്ചറിഞ്ഞാല്‍ നിങ്ങള്‍ക്ക് ഈ മടുപ്പെന്ന പേടി ഉണ്ടാവില്ലെന്ന് പറഞ്ഞായിരുന്നു ബോളിവുഡ് താരം തപ്സി പന്നു ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. പിന്നാലെ എത്തിയ റിപ്പബ്ലിക് ടിവിയുടെ ട്വീറ്റിന് കുറിക്ക് കൊള്ളുന്ന മറുപടി നല്‍കുകയാണ് താരമിപ്പോള്‍.
വിവാഹത്തിന് തപ്സി സമ്മതം മൂളിയോ എന്ന ചോദ്യചിഹ്നത്തോടെയായിരുന്നു റിപ്പബ്ലിക് ടിവിയുടെ ട്വീറ്റ്.റിപ്പബ്ലിക് ടിവിയുടെ ട്വീറ്റെത്തി ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ തന്നെ പ്രതികരണവുമായി തപ്സിയെത്തി. ദയവായി പോയി ഒരു ജീവിതമുണ്ടാക്കു, പിന്നെ ഒരു മാറ്റത്തിന് ശരിയായ വാര്‍ത്തകളും എന്നായിരുന്നു തപ്സിയുടെ ട്വീറ്റ്.