ദുബൈ: ബോളിവുഡ് താരം ശ്രീദേവിയുടെ മരണം ഞെട്ടലോടെയാണ് ഇന്ത്യന്‍ ജനത ഉള്‍ക്കൊണ്ടത്.ബാത്ത്ടബ്ബിലാണ് ശ്രീദേവി മരിച്ച് കിടന്നത് എന്ന് അറിഞ്ഞതോടെ ടിവി ചാനലുകളുടെ കോമാളിത്തരമാണ് പിന്നെ കാണാനായത്. പ്രമുഖ വാര്‍ത്താ ചാനലുകള്‍ ഈ വിവരം റിപ്പോര്‍ട്ട് ചെയ്തതാണ് ഏവരെയും മുഷിപ്പിച്ചിരിക്കുന്നത്.ബാത്റൂമില്‍ നിന്നുള്ള ശ്രീദേവിയുടെ അവസാന 15 മിനിറ്റ് പുറത്തുവിടുമെന്നാണ് പ്രമുഖ വാര്‍ത്ത ചാനലായ അബിപി ന്യൂസ് പറഞ്ഞത്. പ്രൈം ടൈം ന്യൂസില്‍ ഇത് പുറത്തുവിടുമെന്നായിരുന്നു റിപ്പോര്‍ട്ട്. തുടര്‍ന്ന് വാര്‍ത്ത അവതാരക പ്രൈംടൈം അവതരിപ്പിച്ചത് ബാത്ത് ടബ്ബിന്റെ ചിത്രത്തിന് അടുത്ത് നിന്നാണ്.
ബാത്ത്ടബ്ബില്‍ വീണുകിടക്കുന്ന ശ്രീദേവിയും സമീപം ബോണി കപൂര്‍ നോക്കി നില്‍ക്കുന്നതുമായ മോര്‍ഫ് ചെയ്ത ചിത്രം ഉപയോഗിച്ചാണ് തെലുങ്ക് വാര്‍ത്ത ചാനലായ ടിവി 9 വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മാത്രമല്ല ബാത്ത്ടബ്ബിന് സമീപം മദ്യം ഒഴിച്ച ഗ്ലാസ് ഇരിക്കുന്ന ചിത്രവും ചാനല്‍ പ്രചരിപ്പിച്ചു. ബോണി കപൂറിന് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ല എന്ന് തെളിയിക്കാനായിരുന്നു ഇത്.സിഎന്‍എന്‍, ന്യൂസ് 18 എന്നീ ചാനലുകളും ഒട്ടും പിന്നിലായിരുന്നില്ല. ബാത്ത്ടബ്ബിന് സമീപം ശ്രീദേവി നില്‍ക്കുന്നതിന്റെയും വീഴുന്നതിന്റെയും അടക്കം അളവുകള്‍ വരെ മെഷര്‍ ചെയ്തിരിക്കുകയാണ് ടൈംസ് നൗ.