തിരുവനന്തപുരം: കായല്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിനെതിരെ നടന്‍ ജയസൂര്യ നല്‍കിയ ഹര്‍ജി തിരുവനന്തപുരം തദ്ദേശ ട്രൈബ്യൂണല്‍ തള്ളി്.ബോട്ട്ജെട്ടിയും ചുറ്റുമതിലും നിര്‍മ്മിക്കാനായി ജയസൂര്യ കായല്‍ കയ്യേറിയെന്നാണ് ആരോപണം. കായല്‍ കയ്യേറി നികത്തിയത് മൂന്ന് സെന്റിലധികം ആണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജയസൂര്യയുടെ കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് കളമശ്ശേരി സ്വദേശിയും പൊതു പ്രവര്‍ത്തകനുമായ ഗിരീഷ് ബാബുവാണ് പരാതി നല്‍കിയത്.
തീരദേശ പരിപാലന സംരക്ഷണ നിയമവും മുന്‍സിപ്പല്‍ കെട്ടിട നിര്‍മാണ ചട്ടവും ലംഘിച്ചാണ് ജയസൂര്യ ചിലവന്നൂരിലെ വീട് നിര്‍മിച്ചതെന്നാണ് പരാതിയില്‍ പറഞ്ഞത്. കളമശ്ശേരി സ്വദേശിയും കൊച്ചിന്‍ കോര്‍പ്പറേഷന്‍ മുന്‍ സെക്രട്ടറി വി.ആര്‍. രാജു, മുന്‍ അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ എന്‍.എം. ജോര്‍ജ്, നിലവിലെ അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എ. നിസാര്‍, കണയന്നൂര്‍ താലൂക്ക് ഹെഡ് സര്‍വേയര്‍ രാജീവ് ജോസഫ്, നടന്‍ ജയസൂര്യ എന്നിവരെ യഥാക്രമം ഒന്നുമുതല്‍ അഞ്ച് വരെ പ്രതികളാക്കണമെന്ന് ഗിരീഷ് ബാബുവാണ് പരാതിയില്‍ ആവശ്യപ്പെട്ടത്.