ലീവ് അനുവദിച്ചില്ല; ആര്‍.പി.എഫ് ഉദ്യോഗസ്ഥനെ കീഴുദ്യോഗസ്ഥന്‍ വെടിവെച്ചു കൊന്നു… രക്ഷിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കും വെടിയേറ്റു

ലീവ് അനുവദിച്ചു നല്‍കാത്തതിനെ തുടര്‍ന്ന് ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്നു. മേഘാലയ തെക്ക് പടിഞ്ഞാറന്‍ ഖാസി ഹില്‍സിലെ മകിര്‍വാത്ത് ആര്‍പിഎഫ് ക്യാമ്പിലാണ് ദാരുണ സംഭവം അരങ്ങേറിയത്.

ഞായറാഴ്ച് രാവിലെ 11.45നായിരിന്നു സംഭവം. ലീവ് നല്‍കാത്തതിനെ തുടര്‍ന്ന് കോണ്‍സ്റ്റബിള്‍ അര്‍ജുന്‍ ദേശ്വാള്‍ ആര്‍പിഎഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് മുകേഷ് സി ത്യാഗിക്കു നേരെ വെടിയുതിര്‍ക്കുകയായിരിന്നു.

മുകേഷിനെ കോണ്‍സ്റ്റബിളായ അര്‍ജുന്‍ 13 തവണ നിറയൊഴിച്ചെന്ന് വ്യക്തമാക്കി. ലീവ് നല്‍കാത്തതിനെ തുടര്‍ന്ന് മുകേഷും അര്‍ജുനും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് ക്ഷുഭിതനായ അര്‍ജുന്‍ വെടിയുതിര്‍ക്കുകയുമായിരുന്നു.

മുകേഷിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ കോണ്‍സ്റ്റബിള്‍ ജോഗീന്ദര്‍ കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ ഓം പ്രകാശ് യാദവ്, ഇന്‍സ്‌പെക്ടര്‍ പ്രദീപ് മീന എന്നിവര്‍ക്കും വെടിയേറ്റു. എല്ലാവരും അപകടനില തരണം ചെയ്തിട്ടുണ്ട്. അര്‍ജുന്‍ ദേശ്വാളിനെ പോലീസ് അറസ്റ്റ് ചെയ്തു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7