മൈക്രോ ഫിനാന്‍സ് തട്ടിപ്പില്‍ വെള്ളാപ്പള്ളിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപി യോഗം അധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. കേസ് അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ കേസ് റദ്ദാക്കുന്നത് എങ്ങനെയെന്ന് കോടതി ചോദിച്ചു. അന്വേഷണസംഘം ആവശ്യപ്പെട്ട രേഖകള്‍ നല്‍കുന്നില്ലെങ്കില്‍ വിജിലന്‍സിന് റെയ്ഡ് നടത്തി കണ്ടെത്തിക്കൂടെ എന്നും ഹൈക്കോടതി പരാമര്‍ശിച്ചു.
മൈകോ ഫിനാന്‍സ് തട്ടിപ്പില്‍ പ്രതികള്‍ക്കെതിരെ തെളിവുണ്ട്. മാനദണ്ഡങ്ങള്‍ മറികടന്നാണ് എസ്എന്‍ഡിപിയെ മൈക്രോ ഫിനാന്‍സില്‍ ഉള്‍പ്പെടുത്തിയതെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി. തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളിക്കെതിരായ കേസ് റദ്ദാക്കരുതെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചു.
കെഎസ്എഫ്ഡിസിയില്‍ നിന്നും മാനദണ്ഡങ്ങള്‍ മറികടന്ന് മൈക്രോ ഫിനാന്‍സിനായി ലോണ്‍ തരപ്പെടുത്തിയെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് വെള്ളാപ്പള്ളി ഉള്‍പ്പടെയുള്ള നാലു പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഭരണപരിഷ്‌കാര ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദനാണ് പരാതി നല്‍കിയത്. കേസ് നാളെ വീണ്ടും പരിഗണിക്കും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7