25 ദിവസം പ്രായമായ കുഞ്ഞിനെ അമ്മ അഴുക്കുചാലിലെറിഞ്ഞ് കൊന്നു; ആരെയും ഞെട്ടിക്കുന്ന ക്രൂരത ചെയ്തത് കുഞ്ഞ് നിര്‍ത്താതെ കരഞ്ഞതിന്; കുഞ്ഞിന് ദയനീയ മരണം…

ന്യൂഡല്‍ഹി: തുടര്‍ച്ചയായി കരഞ്ഞ പെണ്‍കുഞ്ഞിനെ അമ്മ മാലിന്യ കൂമ്പാരത്തിലേക്ക് വലിച്ചെറിഞ്ഞു കൊന്നു. 25 ദിവസം പ്രായമായ കുഞ്ഞിനെയാണ് അമ്മ വാഹനത്തില്‍ നിന്ന് അഴുക്കുചാലിലേക്ക് എറിഞ്ഞത്. ഡല്‍ഹി വിനോദ് നഗറിലാണ് സംഭവം. കേസില്‍ കുട്ടിയുടെ അമ്മ നേഹയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ പൊലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്. കുഞ്ഞിനെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. കുട്ടിയെ ആരോ തട്ടിക്കൊണ്ടു പോയെന്നായിരുന്നു കുടുംബം കരുതിയിരുന്നത്. എന്നാല്‍ യുവതി വാഹനത്തില്‍ നിന്നും എന്തോ വലിച്ചെറിയുന്നത് കണ്ടതായി ഒരാള്‍ പൊലീസിന് മൊഴി നല്‍കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് യുവതി കുറ്റം സമ്മതിച്ചത്. തുടര്‍ന്ന് പൊലീസ് മാലിന്യക്കുഴിയില്‍ എത്തി കുട്ടിയെ കണ്ടെത്തുമ്പോള്‍ കുട്ടിക്ക് ജീവനുണ്ടായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ വെച്ച് കുഞ്ഞ് മരിക്കുകയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7