കൊച്ചി: ഐഎസ്എല്‍ നാലാം പതിപ്പിന്റെ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്സിന് ജയം അനിവാര്യമായ മത്സരത്തില്‍ ഒന്നാം പകുതിയില്‍ ഗോള്‍ ഇരു ടീമുകളും ഗോള്‍ നേടിയില്ല. രണ്ടു കളി ശേഷിക്കെ അഞ്ചാംസ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. നാലു പോയിന്റ് വ്യത്യാസത്തില്‍ ചെന്നൈയിന്‍ മൂന്നാമതുണ്ട്.കളിയുടെ ഒന്നാം പകുതിയില്‍ നിരവധി അവസരങ്ങളാണ് ബ്ലാസ്റ്റേഴ്സ് പാഴാക്കിയത് ഒപ്പം നിര്‍ഭാ?ഗ്യവും.
ജയത്തിനൊപ്പം മറ്റ് ടീമുകളുടെ പ്രകടനവുംകൂടി കണക്കിലെടുത്താകും ബ്ലാസ്റ്റേഴ്സിന്റെ സാധ്യതകള്‍. ഇന്ന് ജയിച്ചാല്‍ നാലാംസ്ഥാനത്തെത്താം ഡേവിഡ് ജയിംസിനും സംഘത്തിനും. 24 പോയിന്റാണുള്ളത്. നാലാമതുള്ള ജംഷെഡ്പുര്‍ എഫ്സിക്ക് 26 പോയിന്റാണ്. 28 പോയിന്റുള്ള ചെന്നൈയിനും യോഗ്യത ഉറപ്പായിട്ടില്ല. തോറ്റാല്‍ ചെന്നൈയിനിന്റെ ഭാവിയും തുലാസിലാകും. ഇരു ടീമും ചെന്നൈയില്‍ കളിച്ചപ്പോള്‍ 11 ആയിരുന്നു ഫലം.