ആദിവാസി യുവാവനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഏഴുപേര്‍ കസ്റ്റഡിയില്‍

പാലക്കാട്: മോഷണം ആരോപിച്ച് അട്ടപ്പാടി മുക്കാലിയില്‍ ആദിവാസി യുവാവനെ മര്‍ദ്ദിച്ച് കൊലപ്പിടുത്തിയ കേസില്‍ ഏഴുപേരെ കസ്റ്റഡിയില്‍ എടുത്തു. മുക്കാലിയിലെ കടയുടമ ഹുസൈന്‍ എന്ന വ്യക്തിയെ ഉള്‍പ്പെടെ ഏഴുപേരെയാണ് അഗളി പൊലീസ് കസ്റ്റയിലെടുത്തിരിക്കുന്നത്. സംഭവത്തില്‍ 15 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണു പെ!ാലീസ് നല്‍കുന്ന സൂചന. തൃശൂര്‍ ഐജിയുടെ മേല്‍നേ!ാട്ടത്തിലാണ് അന്വേഷണം. മറ്റു പ്രതികള്‍ക്കായി പെ!ാലീസ് വ്യാപകമായ തിരച്ചില്‍ നടത്തുന്നു.
പ്രതികളെ പിടികൂടിയ ശേഷം ജഡം പേ!ാസ്റ്റുമോര്‍ട്ടിനു കെ!ാണ്ടുപേ!ായാല്‍ മതിയെന്ന നിലപാടിലാണു ബന്ധുക്കളും വിവിധ സംഘടനകളും. കേ!ാട്ടത്തറ െ്രെടബല്‍ സ്‌പെഷല്‍റ്റി ആശുപത്രിയിലുള്ള മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയായി. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് അഗളി പെ!ാലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തുമെന്ന് വിവിധ ആദിവാസി സംഘടനാ നേതാക്കള്‍ പറഞ്ഞു.
അതേസമയം, കേസിന്റെ അന്വേഷണ ചുമതല ഐജി എം.ആര്‍. അജിത് കുമാറിനെ ഏല്‍പ്പിച്ചതായി മന്ത്രി എ.കെ. ബാലന്‍ തൃശൂരില്‍ പറഞ്ഞു.
മധുവിന്റെ മരണം പ്രത്യേകസംഘം അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. തൃശൂര്‍ ഐജിക്ക് അന്വേഷണച്ചുമതല നല്‍കിയിട്ടുണ്ട്. പ്രതികളെ ഇന്നുതന്നെ പിടികൂടുമെന്നും ഡിജിപി തിരുവനന്തപുരത്ത് പറഞ്ഞു.
അട്ടപ്പാടി കടുകമണ്ണ ഊരില്‍ മല്ലന്റെ മകന്‍ മധുവാണ് വ്യാഴാഴ്ച ഉച്ചയേ!ാടെ മരിച്ചത്. മുക്കാലിയില്‍ ഹേ!ാട്ടലില്‍നിന്നു ഭക്ഷണം മേ!ാഷ്ടിച്ചുവന്ന് ആരേ!ാപിച്ച് ഒരു സംഘം ആളുകള്‍ മധുവിനെ മര്‍ദ്ദിച്ചശേഷം പെ!ാലീസിനു കൈമാറുകയായിരുന്നു. അവശനായ യുവാവിനെ കേ!ാട്ടത്തറ ആശുപത്രയിലെത്തിച്ചെങ്കിലും മരിച്ചു

Similar Articles

Comments

Advertismentspot_img

Most Popular