എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം

കോട്ടയം: എന്‍എസ്എസ് ഹോമിയോ കോളജിലെ നിയമനവുമായി ബന്ധപ്പെട്ട് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം. കോട്ടയം വിജിലന്‍സ് കോടതിയുടെതാണ് ഉത്തരവ്.

നിലവിലെ പ്രിന്‍സിപ്പലിനെ നിയമിച്ചത് യോഗ്യതയുടെ അടിസ്ഥാനത്തിലല്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. കൂടാതെ ആയഷ് വകുപ്പിന്റെ ഫണ്ട് വകമാറി ചെലവഴിച്ചതും വിജിലന്‍സ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.റീഡര്‍ തസ്തികയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച രണ്ട് പേര്‍ക്ക് നിയമനം നടത്തിയതും വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു

Similar Articles

Comments

Advertismentspot_img

Most Popular