സ്‌നേഹം മൂത്ത് നടുറോഡില്‍ ഇങ്ങനെയൊക്കെ ചെയ്യാമോ! അനുഷ്‌ക- കോഹ്‌ലി ചിത്രം പുറത്ത്

കോഹ്ലി-അനുഷ്‌ക പ്രണയം മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നൊരു വാര്‍ത്തയായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ഗോസിപ്പുകള്‍ക്ക് വിരാമമ്മിട്ട് ഡിസംബര്‍ 11 നായിരുന്നു വിരുഷ്‌ക വിവാഹം. ഇറ്റലിയില്‍ വച്ചായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളെല്ലാം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു

ഇപ്പോള്‍ ഇരുവരും കെട്ടിപ്പിടിച്ച് ചുംബിക്കുന്ന ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. പശ്ചാത്തലത്തിലെ ചുമരിലുള്ള ചിത്രത്തെ അനുകരിക്കുന്ന തരത്തിലാണ് ഇരുവരും പോസ് ചെയ്തിരിക്കുന്നത്. അനുഷ്‌കയും കോഹ്ലിയും ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള ദമ്പതികളാണെന്ന് ഇരുവരുടെയും ആരാധകര്‍ ചിത്രത്തിന് താഴെയായി അഭിപ്രായപ്പെട്ടിട്ടുമുണ്ട്.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ട്വന്റി മത്സരത്തിന് മുന്‍പായാണ് കോഹ്ലി അനുഷ്‌കയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്. ‘എന്റെ ഒരേയൊരു…’ എന്ന അടികുറിപ്പോടെയാണ് കോഹ്ലി ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രം പകര്‍ത്തിയത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ഷൂട്ടിങ് തിരക്കുകള്‍ മാറ്റിവച്ച് അനുഷ്‌ക കോഹ്ലിയുടെ അരികിലേക്ക് പറന്നെത്തിയോ എന്നാണ് ആരാധകരുടെ സംശയം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7