റോഷന് ആഡ്രൂസ് നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിലെ ഒരു പ്രധാന കാഥാപാത്രമായ ഇത്തിക്കരപ്പക്കിസെൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലാണ്. കായംകുളം കൊച്ചുണ്ണിയായെത്തുന്ന നിവിന്‍ പോളിയേക്കാള്‍ ഇത്തിക്കരപക്കിയായെത്തുന്ന മോഹന്‍ലാലിന്റെ വേഷപകര്‍ച്ചയില്‍ ആവേശത്തിലാണ് ആരാധകര്‍.
കള്ളന് കൊച്ചുണ്ണിയുടെ സഹവര്ത്തിയായ ഇത്തിക്കരപക്കിയായിട്ടുള്ള ലാലിന്റെ വരവ് കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ബംഗളൂരിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ചിത്രത്തിന്റെ താരത്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുനില്‍ക്കുന്ന ഫോട്ടോ മോഹന്‍ലാല്‍ പുറത്തിവിട്ടിരിക്കുന്നു. മിക്കവാറും സിനിമ റിലീസാകുമ്പോള്‍ ഇത്തിക്കര പക്കിയെന്ന് പേരുമാറ്റേണ്ടി വരുമെന്ന് ആളുകള്‍ പറയുന്നു. ഫോട്ടോയില്‍ നിവിനെ കണ്ടാല്‍ കോളെജില്‍ നിന്നും ടൂര്‍ വന്ന വിദ്യാര്‍ത്ഥിയെ പോലുണ്ടെന്നാണ് ചിലര്‍ പറയുന്നത്.
ചെറിയ റോളാണെങ്കിലും തകര്‍ത്ത് അഭിനയിക്കുന്ന ആളാണ് ലാലേട്ടന്. അതുകൊണ്ട് കട്ടയ്ക്ക് നില്‍ക്കണമെന്ന് നിവിനെ ഉപദേശിച്ച് ചിലര്‍ രംഗത്തെത്തി. കായംകുളം കൊച്ചുണ്ണിയായി അഭിനയിക്കാന്‍ നല്ലപോലെ പരിശ്രമിക്കണം. കാരണം ഇത്തിക്കര പക്കിയായെത്തുന്നയാള് അഭിനയിക്കുകയല്ല, ജീവിക്കുകയാണ്. ചിലര്‍ പറഞ്ഞു.
നിവിന്‍ പോളിയും ലാലും ആദ്യമായാണ് വെള്ളിത്തിരയില്‍ ഒന്നിക്കുന്നത്. റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബോബിയും സജ്ജയും ചേര്‍ന്നാണ്. ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കുന്നത്. നിവിന്‍ പോളിക്കു പുറമെ പ്രിയാ ആനന്ദ്, സണ്ണി വെയിന്‍, ബാബു ആന്റണി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.