ന്യഡല്‍ഹി: ഷൂട്ടിങ്ങിനിടെ തമിഴ് നടന്‍ വിശാല്‍ കുഴഞ്ഞു വീണു. ആശുപത്രിയില്‍. പ്രമുഖ തമിഴ് മാധ്യമങ്ങളാണു വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. സണ്ടക്കോഴി 2 എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ന്യൂഡല്‍ഹിയില്‍ പുരോഗമിക്കുന്നതിനിടയിലാണു വിശാല്‍ കുഴഞ്ഞു വീണത് എന്ന് ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് അണിയറ പ്രവര്‍ത്തകര്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. തമിഴ് മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. താരസംഘടനയായ നടികര്‍ സംഘത്തിന്റെ നേതാവും നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന്റെ അദ്ധ്യക്ഷനുമാണ് വിശാല്‍.
സിനിമയുടെ ഷൂട്ടിങ്ങ് കൂടാതെ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളുമായി വിശാല്‍ വളരെ തിരക്കിലായിരുന്നു. കൃത്യസമയത്ത് വിശ്രമിക്കാത്തത് കൊണ്ടാണ് കുഴഞ്ഞുവീണതെന്ന് വിശാലിനോട് അടുപ്പമുള്ളവരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.