അസഹിഷ്ണുതയെ ഭയക്കുന്നില്ലെന്ന് പ്രിയ

തൃശൂര്‍: അസഹിഷ്ണുതയെ ഭയക്കുന്നില്ലെന്ന് പ്രിയ പ്രകാശ് വാര്യര്‍. നവമാധ്യമങ്ങള്‍ വഴി എറെ പിന്തുണ ലഭിക്കുന്നുണ്ട്. ഫുട്ബോള്‍ താരം റൊണാള്‍ഡോ ഉള്‍പ്പെടെ, ലോകപ്രശസ്തരുടെ നിരതന്നെ പിന്തുണയുമായെത്തി. ജനങ്ങളില്‍നിന്ന് ഉണ്ടായ പ്രതികരണങ്ങളില്‍ വളരെ സന്തോഷമുണ്ട്. കേരളത്തില്‍നിന്ന് ലഭിച്ച അഭിനന്ദനങ്ങള്‍ക്ക് കണക്കില്ല.
ചിലര്‍ സിനിമയ്ക്കെതിരെ നല്‍കിയ കേസിനെ കുറിച്ച് കൂടുതല്‍ അറിയില്ല. ആര് എതിര്‍ത്താലും, അവസാനംവരെ സംവിധായകന്‍ ഒമര്‍ ലുലുവിന്റെ ‘അഡാറ് ലവി’നൊപ്പം ഉണ്ടാകും. ഒരു കാര്യത്തില്‍ എല്ലാവരും ഒരുപോലെ ആയിരിക്കുകയില്ലല്ലോ. എല്ലാറ്റിനെയും പോസിറ്റീവായാണ് കാണുന്നതെന്നും പ്രിയ പറഞ്ഞു. ഗാനത്തെ കുറിച്ചുള്ള ട്രോളുകളെല്ലാം കാണുന്നുണ്ട്, സന്തോഷവുമുണ്ടെന്നും താരം പറഞ്ഞു.
കേരള ലളിതകല അക്കാദമി തേക്കിന്‍കാട് മൈതാനിയില്‍ സംഘടിപ്പിച്ച കാര്‍ട്ടൂണ്‍ ക്യാമ്പിലെത്തിയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
അച്ഛന്‍ പ്രകാശ് വാര്യര്‍, അമ്മ പ്രീത, തിരക്കഥാകൃത്തുക്കളായ സാരംഗ് ജയപ്രകാശ്, ലിജോ പാണാടന്‍ എന്നിവര്‍ക്കൊപ്പമാണ് പ്രിയ ക്യാമ്പിലെത്തിയത്. പ്രിയയുടെ വിവിധ ഭാവങ്ങള്‍ ക്യാമ്പില്‍ പങ്കെടുത്ത കാര്‍ട്ടൂണിസ്റ്റുകള്‍ വരച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular