ശാര്‍ദുല്‍ താക്കൂര്‍ ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടു, അവസാന ഏകദിനത്തില്‍ ഇന്ത്യതുടെ വിജയലക്ഷ്യം 205 റണ്‍സ്

സെഞ്ചൂറിയന്‍: അവസാന ഏകദിനത്തിലും ദക്ഷിണാഫ്രിക്ക തകര്‍ന്നു. പരന്പരയില്‍ ആദ്യമായി ലഭിച്ച അവസരം മുതലാക്കിയ ശാര്‍ദുല്‍ താക്കൂറിന്റെ പേസിനു മുന്നില്‍ തകര്‍ന്ന ദക്ഷിണാഫ്രിക്ക 46.5 ഓവറില്‍ 204 റണ്‍സിന് എല്ലാവരും പുറത്തായി. ശാര്‍ദുല്‍ 52 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് നേടി. ഖായ സോണ്ടോ(54) ആണ് ആതിഥേയരുടെ ടോപ് സ്‌കോറര്‍.

ടോസ് നഷ്ടപ്പെട്ടു ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് സ്‌കോര്‍ 23ല്‍ കഴിഞ്ഞ മത്സരത്തിലെ താരം ഹാഷിം അംല(10)യെ നഷ്ടപ്പെട്ടു. ശാര്‍ദുല്‍ താക്കൂറിനായിരുന്നു വിക്കറ്റ്. പിന്നാലെ ശാര്‍ദുലിനുതന്നെ വിക്കറ്റ് നല്‍കി നായകന്‍ എയ്ഡന്‍ മാര്‍ക്രവും(24) മടങ്ങി. ഇതിനുശേഷം എ.ബി.ഡിവില്ല്യേഴ്‌സും കായ സോണ്ടോയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും 105ല്‍ ഡിവില്ല്യേഴ്‌സ്(30) ചാഹലിന്റെ മുന്നില്‍ വീണു. മൂന്നാം വിക്കറ്റില്‍ ഇവര്‍ 62 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അര്‍ധസെഞ്ചുറി നേടിയതിനു പിന്നാലെ സോണ്ടോയും ചാഹലിന് ഇരയായി മടങ്ങി.

അവസാന ഓവറുകളില്‍ ആന്‍ഡൈല്‍ ഫെലുക്വായോ നടത്തിയ മിന്നലടികളാണ് ദക്ഷിണാഫ്രിക്കയെ 200 കടത്തിയത്. 42 പന്തില്‍ രണ്ടു ബൗണ്ടറികളും രണ്ടു സിക്‌സറും അടക്കം 34 റണ്‍സ് നേടിയ ഫെലുക്വായോയെ ശാര്‍ദുല്‍ താക്കൂര്‍ വീഴ്ത്തിയതോടെ ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സിനു തിരശീല വീണു.

ശാര്‍ദുലിന്റെ നാലു വിക്കറ്റിനു പുറമേ യുസ്വേന്ദ്ര ചാഹല്‍ ജസ്പ്രീത് എന്നിവര്‍ രണ്ടു വിക്കറ്റ് നേടി. കുല്‍ദീപ് യാദവും ഹാര്‍ദിക് പാണ്ഡ്യയും ഓരോ വിക്കറ്റ് നേടി. നാലു മത്സരങ്ങള്‍ വിജയിച്ച് ഇന്ത്യ പരന്പര സ്വന്തമാക്കിയതിനാല്‍ ഇന്നത്തെ മത്സരം അപ്രസക്തമാണ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7