മുംബൈ: നീരവ് മോദിക്കെതിരെ പരാതിയുമായി ബോളിവുഡ് താരങ്ങളായ പ്രിയങ്ക ചോപ്രയും സിദ്ധാര്‍ത്ഥ മന്‍ഹോത്രയും രംഗത്തെത്തി. നീരവ് മോദിയുടെ പരസ്യത്തില്‍ അഭിനയിച്ചതിന്റെ പ്രതിഫലം ലഭിച്ചില്ലെന്ന് പറഞ്ഞ് പ്രിയങ്ക ചോപ്രയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും പരാതി നല്‍കിയതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.പ്രിയങ്കയായിരുന്നു നീരവ് മോദിയുടെ ഡയമണ്ട് ജ്വല്ലറിയുടെ ആഗോള അംബാസഡര്‍.
പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈയിലെ ഒരു ബ്രാഞ്ചില്‍ മാത്രം നടന്ന തട്ടിപ്പാണ് ഇന്നലെ പുറത്തായത്. ഡയമണ്ട് കമ്പനി ഭീമന്‍മാരായ മൂന്ന് കോര്‍പ്പറേറ്റ് സ്ഥാപനങ്ങളാണ് തട്ടിപ്പിനു പിന്നിലെന്നാണ് നിഗമനം. ഡയമണ്ട് ആര്‍. യു.എസ്. സോളാര്‍ എക്സപോര്‍ട്ട്സ്, സ്റ്റെല്ലാര്‍ ഡയമണ്ട്സ് എന്നീ കമ്പനികളുടെ അക്കൗണ്ടിലേക്കാണ് പണമിടപാട് നടത്തിയത്.ഈ മൂന്ന് കമ്പനികളും നീരവ് മോദിയുടെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ളതാണ്. ലോകത്തെമ്പാടും 10 ബോട്ടീക്കുകളുള്ളയാളാണ് നീരവ് മോദി.ഏകദേശം 11,544 കോടി (1.8 ബില്യണ്‍ ഡോളര്‍) രൂപയുടെ അനധികൃത തട്ടിപ്പ് ഇടപാട് കണ്ടെത്തിയതായി ബാങ്ക് തന്നെയാണ് വ്യക്തമാക്കിയത്.