ന്യൂഡല്‍ഹി: പ്രണയാഭ്യര്‍ത്ഥന നിരസിച്ച് മറ്റൊരാളെ വിവാഹം കഴിച്ച 22കാരിയെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. യുവതിയുടെ ഗ്രാമമായ മോദി നഗറില്‍ ബുധനാഴ്ച പട്ടാപകല്‍ പൊതുജനത്തിന്റെ മുമ്പില്‍വെച്ചായിരുന്നു സംഭവം. ക്രൂര കൃത്യത്തിന് ശേഷം ഗാസിയാബാദിലെ സചിന്‍ ശര്‍മയെന്ന യുവാവ് പോലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങി.
കഴുത്തിലും നെഞ്ചിലും വയറ്റിലും ആഴത്തില്‍ മുറിവേറ്റ യുവതി സംഭവ സ്ഥലത്ത് വെച്ച് മരണപ്പെട്ടു. ലോണിയില്‍ ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്ന യുവതി മോദി നഗറിലുള്ള മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ പോയതായിരുന്നു.
സചിന്‍ ശര്‍മ, കൊല്ലപ്പെട്ട യുവതിയോട് നേരത്തെ പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇത് നിരസിച്ച യുവതി മറ്റൊരു വിവാഹം കഴിച്ചതോടെ ഇയ്യാള്‍ക്ക് പകയായി. ഒരു വര്‍ഷം മുമ്പ് യുവതിയുടെ വിവാഹം നടന്നത് മുതല്‍ സചിന്‍ ശര്‍മ മാനസിക വിഷമത്തിലായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച യുവതിയ്ക്ക് വധഭീഷണി സന്ദേശമായി തോക്കിന്റെ ചിത്രം ഇയാള്‍ അയച്ചിരുന്നു. വിവാഹിതയായ യുവതിയെ ശല്യം ചെയ്തെന്ന പരാതിയില്‍ ഒരാഴ്ച മുമ്പ് സചിന്‍ ശര്‍മയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങി നാലു ദിവസത്തിന് ശേഷമാണ് യുവതിയെ കോടാലി കൊണ്ട് ഇയ്യാള്‍ വെട്ടി കൊലപ്പെടുത്തിയത്.