കൊച്ചി: ചുരുങ്ങിയ ദിവസംകൊണ്ട് വന്‍ ഹിറ്റായ ‘ഒരു അഡാറ് ലവ് ‘ സിനിമയിലെ ഗാനരംഗം വിവാദങ്ങളുടെ പേരില്‍ പിന്‍വലിക്കില്ല. മാണിക്യമലരായ എന്ന ഗാനരംഗം പിന്‍വലിക്കാനുള്ള തീരുമാനം മാറ്റിയതായി ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലുവും സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനും അറിയിച്ചു. പാട്ടിനു ലഭിച്ച പിന്തുണയാണ് ഗാനരംഗം പിന്‍വലിക്കണമെന്ന തീരുമാനം മാറ്റാന്‍ കാരണമെന്നു ഇവര്‍ പറഞ്ഞു. തുടക്കത്തിലെ സമ്മര്‍ദ്ദം കാരണം താന്‍ തന്നെയാണ് വിവാദരംഗം പിന്‍വലിക്കാന്‍ നിര്‍ദേശിച്ചതെന്നു ഷാന്‍ പറഞ്ഞു. എന്നാല്‍ പ്രേക്ഷകരുടെ പിന്തുണ മൂലം തങ്ങള്‍ തീരുമാനം മാറ്റി. ചിത്രത്തില്‍ ഇതു കൂടാതെ എട്ടു പാട്ടുകള്‍ കൂടിയുണ്ടെന്ന് ഷാന്‍ പറഞ്ഞു.
പാട്ടിലെ ദൃശ്യങ്ങള്‍ ഇസ്്‌ലാം മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി ഉയര്‍ന്നിരുന്നു. സംവിധായകന്‍ ഒമര്‍ലുലുവിനെതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തിരുന്നു. വിവാദങ്ങള്‍ വേദനിപ്പിക്കുന്നുവെന്നും കേസ് നിയമപരമായി നേരിടുമെന്നും സംവിധായകന്‍ പ്രതികരിച്ചു. പ്രവാചകനെ അപമാനിക്കുന്ന രീതിയിലുള്ള ഗാനം മുസ്ലിം മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്നാണ് ആരോപണം. പ്രിയാ വാരിയര്‍ക്കും ഗാനത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ ഹൈദ്രബാദ് ഫലാക്ക്‌നുമാ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.