സിനിമ റിലീസ് ചെയ്ത കഴിഞ്ഞാല്‍ അതില്‍ സംവിധായകനു പോലും അവകാശമില്ല, പൂര്‍ണ്ണമായി അത് നിര്‍മാതാവിന്റെ സ്വത്താണ്: ‘ആമിയുടെ നെഗറ്റീവ് റിവ്യൂകള്‍ നീക്കം ചെയ്യുന്നതില്‍് ഉത്തരവാദിത്വമില്ലെന്ന് കമല്‍

‘ആമി’യുടെ നെഗറ്റീവ് റിവ്യൂകള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് അപത്രക്ഷമാക്കുന്നതില്‍ തനിക്ക് ഉത്തരവാദിത്വമില്ലെന്ന് സംവിധായകന്‍ കമല്‍. ആമിയുടെ നിര്‍മാതാവിന് സിനിമയുടെ നെഗറ്റീവ് റിവ്യൂവിനെതിരെ പരാതിപ്പെടാന്‍ അവകാശമുണ്ട്. നിര്‍മാതാവിനെ സംബന്ധിച്ച് ഇത് കലാസൃഷ്ടിയില്ല, മറിച്ച് ഉത്പന്നമാണ്. അതു വില്‍ക്കാനാണ് അയാള്‍ ശ്രമിക്കുന്നത്. സിനിമ റിലീസ് ചെയ്ത കഴിഞ്ഞാല്‍ അതില്‍ സംവിധായകനു പോലും അവകാശമില്ല. പൂര്‍ണ്ണമായി അത് നിര്‍മാതാവിന്റെ സ്വത്താണ്. ‘റീല്‍ ആന്‍ഡ് റിയല്‍’ സിനിമ നെഗറ്റീവ് റിവ്യൂ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ അതിനെതിരെ പറയാന്‍ എനിക്ക് അവകാശമില്ലെന്നും കമല്‍ പറഞ്ഞു.

‘ആമി’യുടെ നെഗറ്റീവ് റിവ്യൂകള്‍ ഷെയര്‍ ചെയ്യുന്നവരുടെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതായി ആരോപണമുണ്ടായിരുന്നു. നെഗററ്റീവ് റിവ്യൂകള്‍ ‘റീല്‍ ആന്‍ഡ് റിയല്‍’ സിനിമയുടെ ആവശ്യപ്രകാരമാണ് ഫെയ്സ്ബുക്കില്‍നിന്ന് നീക്കം ചെയ്യുന്നതെന്നാണ് ലഭിക്കുന്ന സന്ദേശം.ഇന്നലെ ഉച്ചമുതലാണ് നെഗറ്റീവ് റിവ്യൂകള്‍ സോഷ്യല്‍മീഡിയയില്‍ നിന്നു നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. സംവിധായകന്‍ വിനോദ് മങ്കര തന്റെ ഫെയ്സ്ബുക്കില്‍ ഏഴുതിയ ആമിയുടെ നെഗറ്റീവ് റിവ്യൂവാണ് ആദ്യം അപ്രത്യക്ഷമായത്.തുടര്‍ന്നാണ് കൂടുതല്‍ ഫെയ്സ്ബുക്ക് പ്രൊഫൈലുകളില്‍ നിന്ന് റിവ്യൂകള്‍ നീക്കം ചെയ്തതായുള്ള പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7