ഒരു ചെയ്ഞ്ച് ആരാ ഇഷ്ടപ്പെടാത്തെ……. ദേവീ വിഗ്രഹത്തിന് ചുരിദാര്‍ അണിയിച്ച് പൂജാരിയുടെ വക മോക്കോവര്‍ ! പുറകെ വന്നത് എട്ടിന്റെ പണി

പട്ടുസാരിയുടുപ്പിച്ച് ബോറടിച്ചു. ദേവിക്ക് ഒരു വെറൈറ്റിയായി ചുരിദാറൊന്ന് പരീക്ഷിച്ചു നോക്കിയാലോ? ഒരിക്കല്‍ ക്ഷേത്ര പൂജാരി ചിന്തിച്ചത് ഇങ്ങനെയായിരുന്നു. അങ്ങനെ തന്റെ ആഗ്രഹം സഫലമാക്കാന്‍ ഒരു ചുരിദാര്‍ തയ്പ്പിച്ചു വിഗ്രഹത്തില്‍ ചാര്‍ത്തി. എന്നാല്‍ പൂജാരി നടത്തിയ ഈ മോക്കോവര്‍ ഭക്തര്‍ക്ക് അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല. അവര്‍ പൂജാരിക്ക് കൊടുത്തത് എട്ടിന്റെ പണിയും. ഭക്തര്‍ പൂജാരിയെയും അയാളുടെ പിതാവിനെയും ക്ഷേത്രത്തില്‍ നിന്ന് പുറത്താക്കി. നാഗപട്ടണം ജില്ലയില്‍ മയിലാടുംതുറൈയിലെ പ്രശസ്തമായ മയൂരനാഥസ്വാമി ക്ഷേത്രത്തിലാണ് സംഭവം നടന്നത്. ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠയായ അഭയാംബിക ദേവിയുടെ വിഗ്രഹത്തിലാണ് പൂജാരിയായ രാജ ചുരിദാര്‍ ധരിപ്പിച്ചത്. ക്ഷേത്രത്തിലെ പ്രധാന പൂജാരിയായ കല്യാണസുന്ദരം ഗുരുക്കളാണ് രാജയുടെ പിതാവ്.

ആറു മാസങ്ങള്‍ക്ക് മുമ്പാണ് പിതാവിനെ സഹായിക്കാന്‍ രാജ ക്ഷേത്രത്തില്‍ എത്തിയത്. വെള്ളിയാഴ്ചകളിലെ പൂജയുടെ ഭാഗമായാണ് ദേവിക്ക് അലങ്കാരം ചെയ്യുന്നത്. അന്ന് സാരിക്ക് പകരം ദേവിക്ക് ചുരിദാര്‍ ചാര്‍ത്തി. ഒപ്പം ദേവിയുടെ ഫോട്ടോയെടുത്ത് രാജ തന്നെ വാട്സാപ്പില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഫോട്ടോ വൈറലായതോടെ ഭക്തര്‍ നടത്തിയ അന്വേഷണത്തിലാണ് ക്ഷേത്രവും പൂജാരിയെയും കണ്ടെത്തിയത്. ആയിരത്തിലധികം വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ് വിഗ്രഹം. കാശിക്ക് തുല്യമായി ഭക്തര്‍ കണക്കാക്കുന്ന ക്ഷേത്രമാണ് മയൂരനാഥസ്വാമി ക്ഷേത്രം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7