തിരുവനന്തപുരം: തീരദേശത്തിനായി 2000 കോടിയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചുകൊണ്ട് പിണറായി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ്. ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരദേശ മേഖലയ്ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത്. സാമ്പത്തികനേട്ടങ്ങളില്‍ കേരളം നമ്പര്‍ വണ്‍ ആണെന്ന് ധനമന്ത്രി പറഞ്ഞു. ഓഖി ദുരന്തം ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ കൈക്കൊള്ളേണ്ട പ്രവര്‍ത്തനങ്ങളില്‍ ഒരു മാതൃകയാണ്. വര്‍ഗീയതയ്ക്കു മുന്നില്‍ കേരളം അഭേദ്യമായ കോട്ടയാണെന്നും ധനമന്ത്രി വ്യക്തമാക്കി.
ബജറ്റ് തല്‍സമയം..
തീരദേശഗ്രാമങ്ങളില്‍ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തും
മല്‍സ്യമേഖലയുടെ മൊത്തം അടങ്കല്‍ 600 കോടി
കിഫ്ബിയില്‍ നിന്ന് 900 കോടിയുടെ നിക്ഷേപം.
മല്‍സ്യബന്ധന തുറമുഖ വികസനത്തിന് 584 കോടി വായ്പയെടുക്കും
തീരദേശത്തെ വികസനപദ്ധതികള്‍ക്ക് ഡിപിആര്‍ തയ്യാറാക്കാന്‍ 10 കോടി രൂപ വകയിരുത്തി.
എല്ലാ തീരദേശസ്‌കൂളുകളും നവീകരണപട്ടികയില്‍.
ഓഖി ദുരന്തത്തില്‍ പുരുഷന്മാര്‍ മരിച്ച കുടുംബങ്ങളുടെ ചുമതല ഏറ്റെടുക്കുന്ന സ്ത്രീകളെ പ്രകീര്‍ത്തിച്ച് ധനമന്ത്രി