കൊല്ലം: ചവറ എംഎല്‍എ വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്ത് വിജയനെതിരായ പണം തട്ടിപ്പ് കേസില്‍ ഒത്തുതീര്‍പ്പുശ്രമം ഊര്‍ജിതമായി. പണം ഉടന്‍ തിരിച്ചു കിട്ടാനാണ് ഇപ്പോഴത്തെ ശ്രമമെന്നും കേസില്‍ ഒത്തുതീര്‍പ്പുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും പരാതിക്കാരന്‍ രാഹുല്‍ കൃഷ്ണയുടെ അഭിഭാഷകന്‍ മാവേലിക്കര കോടതിയെ അറിയിച്ചു.
ജാസ് ടൂറിസത്തിന്റെ പാര്‍ടണറായ രാഹുല്‍ കൃഷ്ണയില്‍നിന്ന് 2013 മുതല്‍ നാലു തവണയായി ശ്രീജിത്ത് 10 കോടി രൂപ വാങ്ങിയെന്നും വണ്ടിച്ചെക്ക് നല്‍കി പറ്റിച്ചെന്നുമാണ് കേസ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ്‌ക്കെതിരെ ഉയര്‍ന്ന സാന്പത്തിക തട്ടിപ്പിനോടൊപ്പമാണ് എംഎല്‍എ വിജയന്‍ പിളളയുടെ മകനെതിരെയും പരാതി വന്നത്. രാഹുല്‍ കൃഷ്ണയില്‍ നിന്ന് താന്‍ പണം വാങ്ങിയിട്ടില്ലെന്നും രാഷ്ട്രീയ നേതാവിന്റെ മകനായതിനാല്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നുവെന്നുമാണ് ശ്രീജിത്ത് പരാതിയോട് നേരത്തേ പ്രതികരിച്ചിരുന്നത്.