റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയ ചിത്രത്തില്‍ മമ്മൂട്ടി അഭിനയിച്ചത് പ്രതിഫലം കൈപ്പറ്റാതെ… ഇനി പണം കൊടുക്കണം ജോയ് മാത്യൂ

റിലീസിനു മുന്‍പ് തന്നെ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയ ചിത്രത്തില്‍ മമ്മൂട്ടി അഭിനയിച്ചത് പ്രതിഫലം കൈപ്പറ്റാതെ. ചിത്രത്തിന്റെ നിര്‍മ്മാതാവ് ആയ ജോയ് മാത്യൂ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. റിലീസിനു മുമ്പു തന്നെ സാറ്റലൈറ്റ് തുകയില്‍ റെക്കോര്‍ഡിട്ട അങ്കിളിന്റെ നേട്ടത്തെക്കുറിച്ച് ജോയ് മാത്യു മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
സിനിമയുടെ തമിഴ്, തെലുങ്ക് റൈറ്റ്‌സൊക്കെ ഇതിനോടകം തന്നെ വിറ്റുപോയി.ഒപ്പം മറ്റൊരു കാര്യം കൂടി ജോയ് മാത്യു വെളിപ്പെടുത്തുന്നു. സിനിമയില്‍ മമ്മൂട്ടി പണം വാങ്ങാതെയാണ് അഭിനയിച്ചത് എന്നു പറയുന്നത് സത്യമാണ്. പണം ഇതുവരെ കൊടുത്തിട്ടില്ല. ഞാന്‍ ചതിക്കില്ല എന്നദ്ദേഹത്തിനറിയാം. പക്ഷെ ഇനി പൈസ കൊടുക്കണം. കഥ ഇഷ്ടപ്പെട്ടതുകൊണ്ടാണ് അദ്ദേഹം അഭിനയിച്ചത്. നല്ല സിനിമകളെ ഒരുപാട് സ്‌നേഹിക്കുന്നയാളാണദ്ദേഹം.’ ജോയ് മാത്യു പറഞ്ഞു.കൗമാരക്കാരിയായ പെണ്‍കുട്ടി നേരിടുന്ന പ്രശ്‌നങ്ങളില്‍ പിതാവിന്റെ സുഹൃത്ത് സഹായിക്കാനെത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇന്നത്തെ മിഡില്‍ ക്ലാസ് കുടുംബത്തിലെ പെണ്‍കുട്ടി നേരിടുന്ന പ്രശ്‌നമാണ് സിനിമയില്‍ കാണിക്കുന്നത്. സാമൂഹിക പ്രസക്തിയുള്ള ചിത്രമാണിത്. ഒപ്പം യാഥാര്‍ഥ്യവുമായി ബന്ധം പുലര്‍ത്തുന്നുണ്ട്. ഞാനും മമ്മൂട്ടിയോടൊപ്പം ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. കാര്‍ത്തിക മുരളിയാണ് നായിക. ശരിക്കും നായികാ നായകന്‍ എന്നൊന്നും ഈ സിനിമയില്‍ പറയാന്‍ കഴിയില്ല. കേന്ദ്രകഥാപാത്രങ്ങളായി മാത്രമേ കാണാന്‍ കഴിയൂ. സുരേഷ് കൃഷ്ണ, കെപിഎസി ലളിത, മുത്തുമണി തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മാര്‍ച്ച് പകുതിയോടെ ചിത്രം റിലീസ് ചെയ്യും. ജോയ്മാത്യു മനോരമ ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

Similar Articles

Comments

Advertisment

Most Popular

കൊച്ചിയിലെ ലോഡ്ജ് മുറിയിൽ രണ്ട് പെൺകുട്ടികളെ അവശനിലയിൽ കണ്ടെത്തി

കൊച്ചി: എറണാകുളം സൗത്തിലെ ലോഡ്ജിൽ രണ്ട് പെൺകുട്ടികളെ അവശനിലയിൽ കണ്ടെത്തി. ബുധനാഴ്ച രാത്രി വൈകിയാണ് പെൺകുട്ടികളെ ലോഡ്ജ് മുറിയിൽ അവശനിലയിൽ കണ്ടത്. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അബോധാവസ്ഥയിലുള്ള ഒരാൾ തീവ്രപരിചരണ വിഭാഗത്തിലാണ്. കോഴിക്കോട്...

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള ഭക്തസംഘത്തിന്റെ വാട്സ്ആപ് ​ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ച വൈദികനെതിരേ നടപടി

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് വൈദികന്‍ അശ്ളീല വീഡിയോ അയച്ചതായി പരാതി. കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സബാസ്റ്റ്യൻ കീഴേത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മാതൃവേദി സംഘടനയുടെ ഡയറക്ടർ...

വീണ്ടും ആന്ത്രാക്സ്; മൃഗങ്ങൾ കൂട്ടത്തോടെ ചത്തു; സംസ്ഥാനത്ത് പ്രതിരോധത്തിന് അടിയന്തര നടപടികൾ

തിരുവനന്തപുരം: മൃഗങ്ങളില്‍ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്‌സ് രോഗബാധ...