ന്യൂഡല്‍ഹി: സ്വിസ് ബാങ്കിലുള്ള ഇന്ത്യക്കാരുടെ വിദേശ നിക്ഷേപം തിരികെയെത്തിക്കുമെന്ന മേദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം പൊടിതട്ടിയെടുത്ത് പരിഹസവുമായി വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്വിറ്റ്സര്‍ലാന്‍ഡില്‍ ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്ത് പ്രധാന മന്ത്രി നരേന്ദ്ര മോദി മടങ്ങിയെത്തിയ സാഹചര്യത്തിലാണ് പരിഹാസവര്‍ഷവുമായി രാഹുല്‍ രംഗത്തെത്തിയത്.
മോദിയെ ഇന്ത്യയിലേക്ക് തിരികെ സ്വാഗതം ചെയ്തുകൊണ്ടുള്ള ട്വീറ്റിലൂടെയായിരുന്നു രാഹുലിന്റെ പരിഹാസം. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്ന് കള്ളപ്പണവുമായിട്ടായിരിക്കുമല്ലോ എത്തിയിരിക്കുന്നതെന്ന് അദ്ദേഹം ട്വീറ്റിലൂടെ ചോദിച്ചു.
‘ഡിയര്‍ പി.എം കള്ളപ്പണത്തെക്കുറിച്ചുള്ള നിങ്ങളുടെ വാഗ്ദാനം ഓര്‍മ്മിപ്പിക്കുന്നു. നിങ്ങളുടെ വിമാനത്തില്‍ എന്തെങ്കിലും കൊണ്ടുവന്നിട്ടുണ്ടാവുമെന്ന് ഇന്ത്യയിലെ യുവാക്കള്‍ അത്ഭുതത്തോടെ നോക്കുകയാണ്’ എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.
2014 ലെ ലോകസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ബി.ജെ.പി നല്‍കിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു സ്വിസ് ബാങ്കിലുള്ള ഇന്ത്യക്കാരുടെ കള്ളപ്പണം തിരികെയെത്തിക്കുമെന്നത്. ഇതിനെ പരിഹസിച്ചായിരുന്നു രാഹുലിന്റെ ട്വീറ്റ്. നേരത്തെ ഇന്ത്യയുടെ ജനസംഖ്യയില്‍ ഒരു ശതമാനത്തിന് മാത്രമായി ആകെയുള്ളതിന്റെ 73 ശതമാനം സമ്പത്തും എങ്ങനെ കരഗതമായി എന്ന് കൂടി ദാവോസില്‍ പറയണമെന്ന് രാഹുല്‍ ട്വിറ്ററിലൂടെ മോദിയോട് ആവശ്യപ്പെട്ടിരുന്നു.
Dear PM,
Welcome back from SWITZERLAND.
Quick reminder about your promise on BLACK MONEY.
Youth in India were wondering if you got any back with you in your plane?
— Office of RG (@OfficeOfRG) January 24, 2018